Friday, November 27

വ്യാപാരി സൂപ്പർ സോക്കർ രണ്ടാം സീസൺ ശനിയാഴ്ച വെന്നിയൂരിൽ

വെന്നിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് വെന്നിയൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന മട്ടിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വ്യാപാരി സൂപ്പർ സോക്കർ രണ്ടാം സീസൺ നവംബർ 28 ശനിയാഴ്ച നടക്കും. രാത്രി 7.30ന് വെന്നിയൂർ ഒലെ ടർഫിലാണ് വൺഡേ ഫ്ലഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ്.

വ്യാപാരികൾക്കും ജീവനക്കാർക്കുമിടയിൽ സൗഹൃദവും ഐക്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. യൂത്ത് വിങ് ജില്ലാ, മണ്ഡലം നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

മട്ടിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആണ് ടൈറ്റിൽ സ്പോൺസർ. വിജയികൾക്കുള്ള ക്യാഷ് പ്രൈസ് അൽ അമീൻ ഫർണിച്ചർ, കൊടക്കല്ലുവും റണ്ണേഴ്സിനുള്ള ക്യാഷ് പ്രൈസ് പത്രാസ് ടെക്സ്റ്റൈൽസ് ആൻഡ് സാരീസും നൽകും. വിജയികൾക്കുള്ള ട്രോഫി അറേബ്യൻ ഗോൾഡ്, വെന്നിയൂരും റണ്ണേഴ്സിനുള്ള ട്രോഫി എബിസി പെയിന്റ്സ്, താനൂർ റോഡ് വെന്നിയൂരും നൽകും.

ഫുട്ബോൾ പ്രേമികളെയും വ്യാപാരി സുഹൃത്തുക്കളെയും ടൂർണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.