
കോഴിക്കോട്: തസവ്വുഫ് ഇസ്ലാമിന്റെ അന്തസത്തയാണെന്നും അത് ശരീഅത്തിന്റെ ചട്ടക്കൂടിൽ രൂപപ്പെടേണ്ട മഹത്തായ ആത്മീയ വ്യവഹാരമാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറയുടെ തീരുമാനപ്രകാരം ‘ത്വരീഖത്ത് സത്യവും മിഥ്യയും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കോഴിക്കോട് കണ്ടംകുളം കോര്പറേഷന് ജൂബിലി ഹാളില്‍ നടന്ന പണ്ഡിത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീഅത്തിന്റെ നടപടി ക്രമങ്ങൾ പാലിക്കാത്ത സൂഫിസം തീർത്തും അസംബന്ധമാണെന്നും പുതിയ കാലത്ത് സൂഫിസത്തിന്റെ പേരിൽ കടന്നുവരുന്ന വ്യാജ പതിപ്പുകളെ വിശ്വാസികൾ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്ലിയാര് അദ്ധ്യക്ഷനായി. കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. ട്രഷറര്‍ എം.ടി അബ്ദുല്ല മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. സി.കെ അബ്ദുറഹിമാന് ഫൈസി അരിപ്ര, പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, അബ്ദുല്‍ഗഫൂര്‍ അന്‍വരി മുതൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. മുശാവറ അംഗങ്ങളായ എ.വി അബ്ദുറഹിമാന് മുസ്ലിയാര്, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, വാക്കോട് മൊയ്തീന് കുട്ടി മുസ്ലിയാര്, ടി.കെ അബൂബക്കര്‍ മുസ്ലിയാര് വെളിമുക്ക്, ബി.കെ അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി ബംബ്രാണ, ഉസ്മാനുല്‍ ഫൈസി തോടാര്‍, ഐ.ബി ഉസ്മാന് ഫൈസി, ഇ.എസ് ഹസന് ഫൈസി, എം.എം. അബ്ദുല്ല ഫൈസി എടപ്പാല, ഒളവണ്ണ അബൂബക്കര്‍ ദാരിമി, അസ്ഗറലി ഫൈസി പട്ടിക്കാട്, സൈതാലിക്കുട്ടി ഫൈസി കോറാട്, അബ്ദുസ്സലാം ദാരിമി ആലംപാടി, ഷരീഫ് ബാഖവി വേശാല, പോഷക സംഘടനാ നേതാക്കളായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ മൊയ്തീന് ഫൈസി പുത്തനഴി, സുലൈമാന്‍ ദാരിമി ഏലംകുളം, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സയ്യിദ് ഫഖ്റുദ്ദീന്‍ കണ്ണന്തളി, ഒ.പി.എം അശ്റഫ് മൗലവി, സയ്യിദ് ശുഹൈബ് തങ്ങള്‍, സയ്യിദ് അബ്ദുറഹിമാന് മുത്തുക്കോയ തങ്ങള്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, കെ.സി അബൂബക്കര്‍ ദാരിമി, സലാഹുദ്ദീന് ഫൈസി വല്ലപ്പുഴ, എസ്. മുഹമ്മദ് ദാരിമി, മുസ്തഫ അശ്റഫി കക്കുപടി, യൂനുസ് ഫൈസി വെട്ടുപാറ, ബശീര്‍ ബാഖവി പൊന്മള, കെ.ടി അബ്ദുല്ല മുസ്ലിയാര്, സലാം ഫൈസി മുക്കം സംബന്ധിച്ചു. സമസ്ത സെക്രട്ടറി കെ ഉമര്‍ ഫൈസി മുക്കം സ്വാഗതവും ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
