മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 29 സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. കെട്ടിടങ്ങളുടെ ഉദ്ഘാടനം രാവിലെ 11.30ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
29 സ്‌കൂളുകളിലായി 32 കെട്ടിടങ്ങളാണ് വിദ്യാര്‍ഥികള്‍ക്കായി തുറന്നു കൊടുത്തത്. സംസ്ഥാനത്താകെ 97 വിദ്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്തതില്‍ 29ഉം മലപ്പുറത്താണ്. കിഫ്ബി, പ്ലാന്‍ ഫണ്ട്, നബാര്‍ഡ് ഫണ്ട് എന്നി വിഭാഗങ്ങളിലായാണ് തുക അനുവദിച്ചത്.
കിഫ്ബി മൂന്നു കോടി രൂപ അനുവദിച്ച ജി.എച്ച്.എസ്.എസ് എടക്കര, ഒരു കോടി രൂപ വീതം അനുവദിച്ച ജി.യു.പി.എസ് കുറുമ്പലങ്ങോട്, ജി.എച്ച്.എസ് മുണ്ടേരി, ഐ.ജി.എം.ആര്‍.എച്ച്.എസ്.എസ് നിലമ്പൂര്‍, ജി.എം.യു.പി.എസ് മുണ്ടമ്പ്ര, ജി.എം.യു.പി.എസ് അരീക്കോട്, ജി.എച്ച്.എസ് പന്നിപ്പാറ, ജി.യു.പി.എസ് മുണ്ടോത്തുപറമ്പ്, ജി.എച്ച്.എസ് കൊളപ്പുറം, ജി.യു.പി.എസ് പാങ്ങ്, ജി.യു.പി.എസ് കാളികാവ് ബസാര്‍, ജി.യു.പി.എസ് വളപുരം, പ്ലാന്‍ ഫണ്ട് അനുവദിച്ച ജി.എം.യു.പി.എസ് മുണ്ടമ്പ്ര, ജി.എല്‍.പി.എസ് എടയ്ക്കാപറമ്പ്, ജി.യു.പി.എസ് ചോലക്കുണ്ട്, ജി.എച്ച്.എസ്.എസ് പാലപ്പെട്ടി, ജി.എച്ച്.എസ്.എസ് മാറഞ്ചേരി, ജി.എച്ച്.എസ്.എസ് വെളിയംകോട്, ജി.എല്‍.പി.എസ് പഴഞ്ഞി, ജി.എല്‍.പി.എസ് പെരുമ്പറമ്പ് – മൂടാല്‍, ജി.എല്‍.പി.എസ് മേല്‍മുറി, ജി.യു.പി.എസ് പൈങ്കണ്ണൂര്‍, ജി.എല്‍.പി.എസ് കൊയപ്പ, ജി.യു.പി.എസ് വെള്ളാഞ്ചേരി, ജി.എല്‍.പി.എസ് എളമരം, ജി.യു.പി.എസ് നിറമരുതൂര്‍, ജി.എല്‍.പി.എസ് പരിയാപുരം, നബാര്‍ഡ് ഫണ്ട് അനുവദിച്ച ജി.എച്ച്.എസ് കാപ്പ്, ജി.എച്ച്.എസ് പന്നിപ്പാറ, ജി.എച്ച്.എസ് കാപ്പില്‍ കാരാട്, ജി.എച്ച്.എസ് പെരകമണ്ണ എന്നീ വിദ്യാലയങ്ങളിലെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. നേരത്തെ ജില്ലയില്‍ കിഫ്ബി അഞ്ച് കോടി രൂപ അനുവദിച്ച 16 സ്‌കൂളുകളും മൂന്ന് കോടി രൂപ അനുവദിച്ച 30 സ്‌കൂളുകളും പ്ലാന്‍ ഫണ്ടില്‍ നിന്ന് 65 സ്‌കൂളുകളും ഉദ്ഘാടനം ചെയ്തിരുന്നു.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പെരുമ്പറമ്പ് മൂടാല്‍ ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. രണ്ട് നിലകളിലായി നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ 10 ക്ലാസ് മുറികളാണുള്ളത്. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റിജിത ഷലീജ് അധ്യക്ഷത വഹിച്ചു.
കണ്ണമംഗലം പഞ്ചായത്തിലെ ജി.എല്‍.പി.എസ് എടക്കാപറമ്പ്, ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ മുണ്ടോത്ത്പറമ്പ് ജി.യു.പി.എസ്, പറപ്പൂര്‍ പഞ്ചായത്തിലെ ചോലക്കുണ്ട് ജി.യു.പി.എസ്, എ.ആര്‍ നഗര്‍ പഞ്ചായത്തിലെ കൊളപ്പുറം ജി.എച്ച്.എസ് എന്നീ സ്‌കൂളുകളുടെ പുതിയ കെട്ടിടങ്ങളുടെ ശിലാഫലകം പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ അനാച്ഛാദനം ചെയ്തു.
കാളികാവ് ഗവ. ബസാര്‍ യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാഫലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ശിലാഫലകം അനാച്ഛാദനം ചെയ്തു. സ്‌കൂളിന് ഒമ്പത് ക്ലാസ് മുറികളുള്ള കെട്ടിട സമുച്ചയമാണ് നിര്‍മിച്ചത്.
വളാഞ്ചേരി നഗരസഭയിലെ പൈങ്കണ്ണൂര്‍ ഗവ. യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാഫലകം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു. നഗരസഭാ അധ്യക്ഷന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു.
എടവണ്ണ ഗ്രാമപഞ്ചായത്തിലെ പന്നിപ്പാറ ഗവ. ഹൈസ്‌കൂള്‍ കെട്ടിട ശിലാഫലകം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ്യ ഷംസു അനാച്ഛാദനം ചെയ്തു. ഹൈടെക് നിലവാരത്തിലുള്ള 21 ക്ലാസ് മുറികള്‍, ശുചിമുറികള്‍, ഓഡിറ്റോറിയം എന്നിവ ഉള്‍പ്പെട്ടതാണ് കെട്ടിടം.
ഒതായി പെരകമണ്ണ ഗവ. ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാഫലകം എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് ശിലാഫലകം അനാച്ഛാദനം ചെയ്തു. 15 ക്ലാസ് മുറികളും ശുചിമുറി സൗകര്യങ്ങളും ഉള്‍പ്പെടുത്തി നിര്‍മിച്ചതാണ് പുതിയ കെട്ടിടം.
പാലപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാഫലകം പി. നന്ദകുമാര്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു.
അരീക്കോട് ഗവ. ഹൈസ്‌കൂള്‍ കെട്ടിട ശിലാഫലകം ജില്ലാ പഞ്ചായത്ത് അംഗം എം.പി. ഷെരീഫ ടീച്ചര്‍ അനാച്ഛാദനം ചെയ്തു. സയന്‍സ് ലാബ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനവും നടന്നു.