Tag: Pk kunhalikkutty

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ശിശു സൗഹൃദ പഞ്ചായത്ത് ; ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു
Local news

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ശിശു സൗഹൃദ പഞ്ചായത്ത് ; ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു

വേങ്ങര : വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ശിശു സൗഹൃദ പഞ്ചായത്താക്കുന്നതിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു. കുറഞ്ഞത് മൂന്നു സെന്റ് ഭൂമിയെങ്കിലും ഉള്ള എല്ലാ അംഗന്‍വാടികള്‍ക്കും കെട്ടിടം നിര്‍മിക്കുക എന്ന പദ്ധതിയില്‍ ഉള്‍പെടുത്തി ഒരു കോടി ആറ് ലക്ഷത്തി അമ്പത്തിനായിരം രൂപ വിനിയോഗിച്ചു നിര്‍മിച്ച അഞ്ച് അംഗന്‍വാടികളുടെ ബ്ലോക്ക് തല ഉദ്ഘാടനം പി. കെ കുഞ്ഞലിക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള എല്ലാം അംഗന്‍വാടികള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നിര്‍മിച്ചു നല്‍കും. ബ്ലോക്ക് പ്രസിഡന്റ് മണ്ണില്‍ ബെന്‌സീറ ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഊരകം പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍ മുഖ്യതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സഫിയ മലേക്കാരന്‍, സുഹിജാബി, അംഗങ്ങളായ അബ്ദുള്‍ അസീസ്, രാധ രമേശ്, ഊരകം ഗ്രാമ പ...
Malappuram

തടസ്സങ്ങൾ നീങ്ങി; കൊളപ്പുറത്ത് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകും

വേങ്ങര : നിയോജക മണ്ഡലത്തിലേക്ക് അനുവദിച്ച ഫയർ സ്റ്റേഷൻ കൊളപ്പുറത്ത് സ്ഥാപിക്കും. കെട്ടിട നിർമാണത്തിന് തടസ്സമായിരുന്ന സാങ്കേതിക പ്രശ്നം പരിഹരിക്കാൻ സ്വകാര്യ വ്യക്തി സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായതോടെയാണ് പ്രശ്‌നത്തിന് പരിഹാരം ആയത്. തഹസിൽദാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. കൊളപ്പുറം തിരൂരങ്ങാടി പനമ്പുഴ റോഡില്‍ നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ റീ.സ നമ്പര്‍ 311-ല്‍ ഉള്‍പ്പെട്ട 40 സെന്റ് ഭൂമിയിലാണ് ഫയർ സ്റ്റേഷൻ നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് എൻ ഒ സി നൽകിയിരുന്നെങ്കിലും സമീപത്തേക്കുള്ള വഴി തടസ്സപ്പെടുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രതിബന്ധമായി. സാങ്കേതിക പ്രയാസം മറികടക്കുന്നതിനാണ് അധിക ഭൂമിക്കായി ശ്രമങ്ങളാരംഭിച്ചത്.ഈ ഭൂമിയോട് ചേര്‍ന്ന് ഭൂമിയുള്ള പി അബ്ദുല്‍ കരീം എന്ന വ്യക്തി ഭൂമിയുടെ തെക്കേഭാഗത്ത് രണ്ട് മീറ്റര്‍ വീതിയിലും 25 മീറ്റര്‍ നീളത്...
Malappuram

ദാറുൽ ഹുദാ സിബാഖ് ദേശീയ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ് ലാമിക് സര്‍വകലാശാലയുടെ വിവിധ ഓഫ് കാമ്പസുകളിലെയും യു.ജി സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിന്റ ലോഗോ പ്രകാശനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.ദാറുല്‍ഹുദാ വൈസ് ചാന്‍സ ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, യു. മുഹമ്മദ് ശാഫി ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, പി.എസ്.എച്ച് തങ്ങള്‍, അബ്ദുശകൂര്‍ ഹുദവി, എന്നിവര്‍ പങ്കെടുത്തു....
Malappuram

യെച്ചൂരി നിലപാടുകളില്‍ വിട്ടു വീഴ്ച ഇല്ലാതെ പ്രായോഗിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിന്റെ രസതന്ത്രം നന്നായി അറിയുന്നൊരാള്‍ ; പികെ കുഞ്ഞാലിക്കുട്ടി

സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. അഗ്ഗ്രെസ്സീവ് പൊളിറ്റിക്‌സ് മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന വര്‍ത്തമാന ഇന്ത്യയില്‍ മാന്യതയുടെയും, മിതത്വത്തിന്റെയും വഴിയിലൂടെയും ആശയങ്ങളെയും നിലപാടുകളെയും വിപണനം ചെയ്യാമെന്ന് കാണിച്ചു തന്ന ഒരാളാണ് യെച്ചൂരിയുടെ വിയോഗത്തിലൂടെ ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലപാടുകളില്‍ വിട്ടു വീഴ്ച ഇല്ലാതെ പ്രായോഗിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിന്റെ രസതന്ത്രം നന്നായി അറിയുന്നൊരാളായിരുന്നു യെച്ചൂരി. ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളുടെ അജണ്ടകള്‍ രൂപപ്പെടുത്തുമ്പോള്‍ പ്രതീക്ഷയോടെ ചേര്‍ത്ത് വെക്കാവുന്ന ഇന്ത്യയിലെ പ്രധാന നേതാക്കളിലൊരാളാണ് യെച്ചൂരിയെന്നും കുഞ്ഞാലിക്കുട്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അടുത്ത സൗഹൃദമായിരുന്നു യെച്ചൂരിയുമായി ഉണ്ടായിരുന്നത്. ഡല്‍ഹിയിലെത്തുമ്പോള്‍ എപ്പോഴ...
Local news

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായിയെത്തിയ സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു

എആര്‍ നഗര്‍ : അബ്ദുറഹ്മാന്‍ നഗര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവും ആയി എത്തിയ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, ക്ലബ്ബുകള്‍, ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തകരെ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. പരിപാടി പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലികുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് യുവജന സംഗമവും നടന്നു. വാര്‍ഡ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, വ്യാപാരി വ്യവസായി,ക്ലബ് പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കുഞ്ഞി മൊയ്ദീന്‍ കുട്ടി, ലൈല പുല്ലൂണി, ജിഷ ബ്ലോക്ക് മെമ്പര്‍ പികെ റഷീദ് വാര്‍ഡ് മെമ്പര്‍ ഫിര്‍ദൗസ് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ സ്വാഗതവും പഞ്ചായത...
Local news, Other

മുഖ്യമന്ത്രി മൈക്കിലൂടെ തള്ളുന്നതെല്ലാതെ ഒന്നും നടക്കുന്നില്ല: പി.കെ കുഞ്ഞാലിക്കുട്ടി

തിരൂരങ്ങാടി: മുഖ്യമന്ത്രി മൈക്കിലൂടെ തള്ളുന്നതെല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് ചെമ്മാട് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. മുഖ്യമന്ത്രി പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണ്. കേരളത്തില്‍ സി.എ.എ നടപ്പിലാക്കില്ലെന്നാണ് അദ്ധേഹം പറയുന്നത്. അതിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അദ്ധേഹം പറയുന്നില്ല. ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ സി.എ.എ എടുത്തു കളയും. ഇടത് പക്ഷത്തിന് റോളില്ലാത്ത തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള തത്രപാടിലാണവര്‍. അതിനിടക്ക് നാട്ടില്‍ നടക്കുന്ന വിഷയങ്ങളൊന്നും ശ്രദ്ധിക്കാന്‍ അവര്‍ക്കാവുന്നില്ല. റിയാസ് മൗലവി വിഷയത്തില്‍ വലിയ അപാകതസര്‍ക്കാറിന്റെ ഭാഗത്ത് സംഭവിച്ചു. ഇത് തുടര്‍ക്കഥയാകുമ്പോള്‍ മുഖ്യമന്ത്രിയുടെ ന്യൂനപക...
Local news, Malappuram

മൂന്നാം സീറ്റില്‍ ധാരണയായില്ല, പുറത്തു വരുന്നത് അടിസ്ഥാന രഹിതം ; കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്നാം സീറ്റ് ലഭിക്കുന്നതില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ ധാരണയായില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. രാജ്യസഭാ സീറ്റിനെ പറ്റി ചര്‍ച്ച നടത്തിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും സീറ്റുകള്‍ വെച്ച് മാറുന്നുണ്ടോ ഇല്ലയോ എന്നതൊക്കെ ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു....
Kerala, Malappuram, Other

യൂത്ത് ലീഗ് മഹാറാലി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള വന്‍ പ്രതിഷേധമായി മാറും : പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : ജനുവരി 21ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടത്തുന്ന മഹാറാലി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള വന്‍ പ്രതിഷേധമായി മാറുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മഹാറാലി വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പയിനോടനുബന്ധിച്ച് ജില്ലാ തലങ്ങളില്‍ നടന്ന യൂത്ത് മാര്‍ച്ചുകള്‍ക്ക് ലഭിച്ച സ്വീകാര്യത തന്നെ പൊതുസമൂഹം യൂത്ത് ലീഗ് ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യത്തിനൊപ്പമാണ് എന്നതിന് തെളിവാണെന്നും ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ ഇല്ലാതാക്കി നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനദ്രോഹ നയങ്ങള്‍ മുഖമുദ്രയാക്കിയ ഇടത് സര്‍ക്കാരും നാടിന് വെല്ലുവിളിയായിരിക്കുന്നു. ഈ രണ്ട് സര്‍ക്കാറുകള്‍ക്കെതിരെയുള്ള വലിയ ജനരോഷം മഹാറാലിയില്‍ പ്രതിഫലിക്...
Kerala, Malappuram, Other

കെപിസിസി മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് അതിക്രമം കാടത്തവും ജനാധിപത്യ വിരുദ്ധവും ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് കെ.പി.സി.സി നടത്തിയ മാര്‍ച്ചില്‍ പോലീസ് നടത്തിയ അതിക്രമം തനി കാടത്തവും, ക്രൂരവും,ജനാധിപത്യ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെ.പി.സി.സി അദ്ധ്യക്ഷന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളിരിക്കുന്ന വേദിയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചു കൊണ്ടിരിക്കെ ടിയര്‍ ഗ്യാസും, ജലപീരങ്കിയും പ്രയോഗിച്ച പോലീസിന്റെ നടപടിയെ ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുക തന്നെ ചെയ്യുമെന്നും നിരുത്തരവാദപരമായി പെരുമാറിയ പോലീസുകാര്‍ക്കെതിരെ ശക്തമായി നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കെ, പ്രതിപക്ഷ നേതാവ് വിഡി സതാശന്‍ വേദിയില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ടിയര്‍ ഗ...
Kerala, Other

മുന്നണി മാറ്റം ; യു ഡി എഫും ലീഗും തമ്മിലുള്ളത് പൊക്കിള്‍കൊടി ബന്ധം, എകെ ബാലന് ശുദ്ധ ഭ്രാന്ത് : പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ലീഗ് എല്‍ഡിഎഫിലേക്ക് എന്ന സൂചനയാണെന്ന എ കെ ബാലന്റെ പരാമര്‍ശത്തില്‍ കടുത്ത പ്രയോഗവുമായി പി കെ കുഞ്ഞാലിക്കുട്ടി. എകെ ബാലന് ഭ്രാന്താണെന്നാണ് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് മുന്നണി മാറുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും യു ഡി എഫും ലീഗും തമ്മിലുള്ളത് പൊക്കിള്‍കൊടി ബന്ധമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല യു ഡി എഫും ലീഗും തമ്മിലുള്ള മുന്നണി ബന്ധമെന്നും കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനം കേസ് കൊടുത്താലും ലീഗിന് കിട്ടുമെന്നും ലീഗിന് അര്‍ഹതയുള്ള പദവിയാണ് അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുനര്‍വിചിന്തനം നടത്തുമോ എന്നതില്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു....
Local news, Malappuram, Other

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പാണക്കാട്, തങ്ങളുമായും ലീഗ് നേതാക്കളുമായും കൂടികാഴ്ച നടത്തി

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു യോഗം. മലപ്പുറം കോണ്‍ഗ്രസിലെ തര്‍ക്കവും ഫലസ്തീന്‍ വിവാദവും ചര്‍ച്ചയായെന്നാണ് സൂചന. പാണക്കാട്ടേത് സൗഹൃദ സന്ദര്‍ശനമാണെന്നും ലീഗുമായുള്ളത് സഹോദര ബന്ധമാണെന്നും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനകത്ത് പ്രശ്‌നമുണ്ടായാലും ലീഗിനകത്ത് പ്രശ്‌നമുണ്ടായാലും അതവര്‍ തീര്‍ക്കും. രണ്ടും വ്യത്യസ്ഥ പാര്‍ട്ടികളാണ്. വര്‍ഷങ്ങളായി മുന്നോട്ട് പോവുന്ന മുന്നണിയാണ്. ഏത് പാര്‍ട്ടിയായാലും അവര്‍ക്ക് പ്രശ്‌നമുണ്ടായാലും പാര്‍ട്ടി നേതൃത്വം പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി പേര്‍ മരിച്ചു വീഴുന്ന ഫലസ്തീന്‍ എന്ന ഗുരുതര വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് കൊ...
Kerala, Malappuram, Other

കെ.എസ്.യു മാര്‍ച്ചിനു നേരെ ഉണ്ടായ പൊലീസ് നടപടി കാടത്തം, പോലീസ് നടത്തിയ നരനായാട്ട് അത്യന്തം പ്രതിഷേധാര്‍ഹം ; പികെ കുഞ്ഞാലിക്കുട്ടി

തലസ്ഥാനത്ത് നടന്ന കെ എസ് യു പ്രതിഷേധത്തിനിടയിലെ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. പൊലീസ് നടപടി കാടത്തമായിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു. വനിതാ നേതാവിന്റെ മുഖത്ത് ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട ലാത്തി കൊണ്ട് അതേ ജനങ്ങള്‍ ആക്രമിക്കപ്പെടുന്നത് എത്ര വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ; കേരള വര്‍മയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ കെ.എസ്.യു നടത്തിയ മാര്‍ച്ചിനെ പോലീസ് കൈകാര്യം ചെയ്ത രീതി കാടത്തമായിപ്പോയി. നസിയ മുണ്ടന്‍പള്ളിയെന്ന വനിതാ നേതാവിന്റെ മുഖത്ത് ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട ലാത്തി കൊണ്ട് അതേ ജനങ്ങള്‍ ആക്രമിക്കപ്പെടുന്നത് എത്ര വിരോധാഭാസമാണ്. പോലീസ് അതിക്രമത്തില്‍ ഒട്ട...
Local news

വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം സെക്ഷന്‍ ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി

വേങ്ങര :വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം സെക്ഷന്‍ ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാന പ്രകാരം ഗ്രാമപഞ്ചായത്ത് മെമ്പറായ യൂസുഫലി വലിയോറ സ്ഥലം എം.എല്‍.എ പി.കെ കുഞ്ഞാലിക്കുട്ടിക്കും ജല വിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്. തിരൂരങ്ങാടി ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ് വിഭജിച്ചാണ് വേങ്ങരയില്‍ പുതിയ ഓഫീസ് അനുവദിച്ചിട്ടുള്ളത്. വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ് ഇല്ലാത്തതിനാല്‍ കാര്‍ഷിക ജലസേചന പദ്ധതികള്‍ പാടെ താളം തെറ്റിയ അവസ്ഥയിലായിരുന്നു. ഓഫീസ് അനുവദിച്ചതോടെ ഈ വിഷയത്തിന് ശാശ്വത പരിഹാരമായിരിക്കുകയാണ്. വേങ്ങര പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ വലിയോറ ബാക്കിക്കയം റെഗുലേറ്ററിന്റെ സമീപമുള്ള ജലനിധിയുടെ ഉടമസ്ഥയിലുള്ള കെട്ടിടത്തിലാണ...
Kerala, Local news, Malappuram, Other

മമ്പുറം തടത്തില്‍ കോളനി അങ്കണവാടി ഇനി സ്വന്തമായ കെട്ടിടത്തിലേക്ക്

തിരൂരങ്ങാടി : അബ്ദു റഹ്‌മാന്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം പ്രദേശത്തുക്കരുടെ ഏറെ നാളത്തെ ആഗ്രഹവും ആവശ്യവുമായിരുന്ന മമ്പുറം പത്തൊമ്പതാം വാര്‍ഡ് തടത്തില്‍ കോളനി അങ്കണവാടി ഇനി സ്വന്തമായ കെട്ടിടത്തിലേക്ക്. അങ്കണവാടി ബ്ലോക്ക് തലകെട്ടിട നിര്‍മ്മാണോദ്ഘാടനം കുഞ്ഞാലിക്കുട്ടി എംഎല്‍എ നിര്‍വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും അങ്കണവാടി കമ്മിറ്റി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു....
Politics

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് ലീഗ് തീരുമാനം

മലപ്പുറം : ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ല. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് യോഗത്തിലാണ് തീരുമാനം. യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം സെമിനാറില്‍ ക്ഷണിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ലീഗിലെ എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിച്ചിരുന്നു. ഈ വിഭാഗത്തിന്റെ നിലപാടിനെ ശരിവയ്ക്കുന്ന വിധത്തിലാണ് യോഗത്തില്‍ ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡിനെ മുസ്ലീം വിഷയമായി കാണരുതെന്നും ഇതൊരു പൊതുവിഷയമാണെന്നുമാണ് ലീഗ് നിലപാടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചു. യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ല. തങ്ങളുടെ അധ്യക്ഷതയില്‍ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. ഏകീകൃത സിവില്‍ കോഡ് വിഷയം ഒര...
Education

ജില്ലയിലെ 29 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തി ; കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 29 സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. കെട്ടിടങ്ങളുടെ ഉദ്ഘാടനം രാവിലെ 11.30ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. 29 സ്‌കൂളുകളിലായി 32 കെട്ടിടങ്ങളാണ് വിദ്യാര്‍ഥികള്‍ക്കായി തുറന്നു കൊടുത്തത്. സംസ്ഥാനത്താകെ 97 വിദ്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്തതില്‍ 29ഉം മലപ്പുറത്താണ്. കിഫ്ബി, പ്ലാന്‍ ഫണ്ട്, നബാര്‍ഡ് ഫണ്ട് എന്നി വിഭാഗങ്ങളിലായാണ് തുക അനുവദിച്ചത്. കിഫ്ബി മൂന്നു കോടി രൂപ അനുവദിച്ച ജി.എച്ച്.എസ്.എസ് എടക്കര, ഒരു കോടി രൂപ വീതം അനുവദിച്ച ജി.യു.പി.എസ് കുറുമ്പലങ്ങോട്, ജി.എച്ച്.എസ് മുണ്ടേരി, ഐ.ജി.എം.ആര്‍.എച്ച്.എസ്.എസ് നിലമ്പൂര്‍, ജി.എം.യു.പി.എസ് മുണ്ടമ്പ്ര, ജി.എം.യു.പി.എസ് അരീക്കോട്, ജി.എച്ച്.എസ് ...
Other

വേങ്ങരയിലെ സ്കൂളുകൾക്ക് കെട്ടിടം നിർമിക്കുന്നതിന് ആറ് കോടി

വേങ്ങര നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് ആറുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എയുടെ ഓഫീസ് അറിയിച്ചു. വേങ്ങര ഗ്രാമപഞ്ചായത്തിലെ പാലശ്ശേരിമാട് ജി.യു.പി സ്കൂൾ വലിയോറ, എ.ആർ. നഗർ ഗ്രാമപഞ്ചായത്തിലെ കക്കാടംപുറം ജി.യു.പി. സ്കൂൾ, ഊരകം ഗ്രാമപഞ്ചായത്തിലെ കാരാത്തോട് ജി.എം.എൽ.പി സ്കൂൾ എന്നിവക്കായി ആറു കോടി മൂന്ന് ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പാലശ്ശേരിമാട് ജി.യു.പി.സ്കൂൾ വലിയോറക്ക് മൂന്ന് കോടി രൂപ, കക്കാടംപുറം ജി.യു.പി.സ്കൂൾ എ.ആർ നഗറിന് ഒരുകോടി 80 ലക്ഷം രൂപ, കാരാത്തോട് ജി.എം.എൽ.പി സ്കൂളിന് ഒരു കോടി 23 ലക്ഷം രൂപയുമാണ് അനുവദിച്ചു ഉത്തരവായത്. അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടങ്ങൾ വരുന്നതോട് കൂടി പ്രസ്തുത വിദ്യാലയങ്ങളുടെ പഠന നിലവാരം കൂടുതൽ മെച്ചപ്പെടുത്താനും അതുവഴി വേങ്ങരയുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് മുതൽകൂട്ടാക്കാനും സാധിക്...
Politics

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം: അഡ്വ.കെ.എൻ.എ. ഖാദറിനെ താക്കീത് ചെയ്തു

കോഴിക്കോട്ട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ. കെഎൻഎ ഖാദറിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തു. ഇത് സംബന്ധിച്ച് പാർട്ടി കെഎൻഎ ഖാദറിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഖാദർ പാർട്ടിക്കു നൽകിയ ദീർഘമായ വിശദീകരണക്കുറിപ്പ് നേതൃയോഗം ചർച്ച ചെയ്തു. ഒരു സാംസ്‌കാരിക പരിപാടി എന്ന നിലയിൽ മാത്രം കണ്ട് ഇതിൽ പങ്കെടുത്തതിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഖാദർ വിശദീകരിച്ചു. ഇക്കാര്യത്തിൽ കെഎൻഎ ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗൗരവതരമായ വീഴ്ചയും ശ്രദ്ധകുറവുമാണെന്ന് യോഗം വിലയിരുത്തി. പാർട്ടി അംഗങ്ങൾ ഏത് വേദിയിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങൾ നടത്തുമ്പോഴും മുസ്ലിം ലീഗിന്റെ നയ, സമീപനങ്ങൾക്കും സംഘടനാ മര്യാദ...
Local news

തിരൂരങ്ങാടി താലൂക്ക് നിക്ഷേപക സംഗമം നടത്തി

വേങ്ങര: മലപ്പുറo ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസ് വേങ്ങര വഫ കോൺഫ്രൻസ് ഹാളിൽ വെച്ച് തിരൂരങ്ങാടി താലൂക്ക് പരിധിയിലെ സംരംഭകർക്കായി ഏകദിന താലൂക്ക് തല നിക്ഷേപക സംഗമം നടത്തി. വേങ്ങര നിയോജക മണ്ഡലം എം.എൽ.എ പി.കെ.കുഞ്ഞാലിക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബ്ദുൽ അസീസ് ആശംസകളർപ്പിച്ചു. ഭക്ഷ്യ സുരക്ഷാ നിയമങ്ങളും ലൈസൻസിംഗ് നടപടിക്രമങ്ങളും എന്ന വിഷയത്തിൽ കോട്ടക്കൽ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ ദീപ്തി യു.എമ്മും മലിനീകരണ നിയമങ്ങളും ലൈസൻസിംഗ് നടപടിക്രമങ്ങളും എന്ന വിഷയത്തിൽ കോഴിക്കോട് PCB ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർ ജോസ്ന ജറിനും K -Swift അപേക്ഷ നടപടിക്രമങ്ങളെ കുറിച്ച് പെരുമ്പടപ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീജിത്ത് എമ്മും വ്യവസായ വകുപ്...
error: Content is protected !!