
തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം വെഞ്ചാലി കൈപ്പുറത്താഴത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. കാലനടയാത്രക്കാരൻ കൈപ്പുറത്താഴം സ്വദേശി അബ്ദുറഹ്മാൻ 62, ബൈക്ക് യാത്രക്കാരായ കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശികളായ അജിത്ത് 22,വിഷ്ണു 23 എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.