സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കടത്തിയ സംഭവം ; പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ നാല് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

മലപ്പുറം: മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കടത്തിയ സംഭവത്തില്‍ പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ 4 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. പ്രധാന അധ്യാപകന്‍ ശ്രീകാന്ത്, കായിക അധ്യാപകന്‍ രവീന്ദ്രന്‍, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഭവനീഷ്, ഇര്‍ഷാദ് അലി എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി.

രാത്രിയുടെ മറവില്‍ വിദ്യര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനായി എത്തിച്ച അരി കടത്തിയത് സംബന്ധിച്ച് ഗ്രാമപഞ്ചാത്തംഗമാണ് വിദ്യാഭ്യാസ മന്ത്രിയേയും മുഖ്യമന്ത്രിയേയും ദൃശ്യങ്ങള്‍ സഹിതം വിവരമറിയിച്ചത്. രാത്രിയില്‍ അരി സൂക്ഷിച്ച മുറിയില്‍ നിന്നും ചാക്കുകള്‍ മറ്റൊരു വാഹനത്തിലേക്ക് കടത്തുന്ന ദൃശ്യങ്ങളടക്കം ചേര്‍ത്ത് പിടി അധ്യാപകനായ ടിപി രവീന്ദ്രനെതിരെ മൊറയൂര്‍ പഞ്ചായത്ത് അംഗവും സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പിതാവുമായ ഹസൈനാര്‍ ബാബു ആണ് പരാതി നല്‍കിയത്. ഇതിനു പിന്നാലെ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ ഭക്ഷ്യ കമ്മിഷനും അന്വേഷണം ആരംഭിച്ചിരുന്നു. ഇതുകൂടാതെ മറ്റു നടപടികളുമുണ്ടായേക്കും.

error: Content is protected !!