
തേപ്പ് കടയില്‍ ജോലി ചെയത് ഡോക്ടറേറ്റ് സ്വന്തമാക്കിയ സന്തോഷത്തിലാണ് 41 കാരി കാരുകുളങ്ങര സ്വദേശി മാളിയേക്കല്‍ പറമ്പില്‍ വീട്ടില്‍ അമ്പിളി.
തന്റെ ജീവിത ദുരിതങ്ങൾക്കിടയിലും അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതില്‍ അവരെ കുറിച്ച് ഏറെ അഭിമാനിക്കുന്നു. 19 വയസ്സില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അമ്പിളിക്ക് അച്ഛനെ നഷ്ടമായത്. അമ്പിളിയും അമ്മയും തനിച്ചായി. അതോടെ വീട്ടിലെ ചുമതല ഏല്ക്കാന് അച്ഛന്റെ തൊഴില്‍ അമ്പിളി ഏറ്റെടുത്തു. പിന്നീട് ഏറെ നാളുകള്‍ക്ക് ശേഷം വിവാഹം കഴിഞ്ഞു. വിവാഹ ശേഷവും ദുരിതങ്ങള്‍ അമ്പിളിയെ വിട്ടോഴിഞ്ഞില്ല. വിദ്യഭ്യാസം പോര. സ്ത്രീധനം നല്‍കിയില്ല എന്നിങ്ങനെയുള്ള കാരണത്താല്‍ നിരന്തരം പീഢനങ്ങൾ അമ്പിളി അനുഭവിച്ചു. അവസാനം ഒരു ഭാര്യക്കും സഹിക്കാന്‍ കഴിയാത്താ രീതിയിലുള്ള പീഡനങ്ങള്‍ ഭർത്താവിന്റെ ഭാഗത്ത് നിന്നും വന്നപ്പോള്‍ ആ വീട് വിട്ടിറങ്ങി. പക്ഷേ അമ്പിളി തളര്‍ന്നില്ല… അവഗണിച്ചവരുടെ മുന്പില് ജീവിച്ചു കാണിക്കണമെന്ന വാശി ജനിച്ചു…. ഇസ്ത്തിരി കടയില്‍ ജോലിക്കിടയില്‍ അവര്‍ പഠിച്ചു കൊണ്ടേയിരുന്നു. 2008 ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദ പഠനത്തിനായി ചേര്‍ന്ന അമ്പിളി 2013 ല്‍ മലയാളത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ക്രൈസ്റ്റ് കോളേജില്‍ അധ്യാപികയായും പിന്നീട് സ്വാശ്രയ വിഭാഗത്തില്‍ അധ്യാപികയായും ജോലി ലഭിച്ചു.
ക്രൈസ്റ്റ് കോളേജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന ഡോ. സെബാസ്റ്റ്യന്‍ ജോസഫ്. മലയാളം കോ- ഓര്‍ഡിനേറ്റര്‍ ഡോ. സിവി സുധീര്‍ എന്നിവരുടെ പ്രോത്സാഹനം കൂടി കിട്ടിയപ്പോള്‍ 2016 ല്‍ ചെറുകഥയില്‍ അമ്പിളി ഗവേഷണ വിദ്യാര്‍ത്ഥിനിയായി. കേരള വര്‍മ കോളേജിലെ മലയാള വിഭാഗം മേധാവി ഡോ.എം ആര് രാജേഷിന്റെ കീഴിലായിരുന്നു ഗവേഷണം നടത്തിയത്. ഇതിനിടയിലും തന്റെ ഇസ്ത്തിരി കടയിലെ ജോലിയില്‍ തിരക്കിലാണ് അമ്പിളി……
ആരുടെ മുന്നിലും തോല്ക്കാന് മനസില്ലെന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ജീവിതം ശരിയായ ദിശയില്‍ തന്നെ വന്നു ചേരും….