സർവകലാശാലയിൽ നിന്ന് 31- ന് പടിയിറങ്ങുന്നത് 42 പേർ ; യാത്രയയപ്പ് നല്‍കി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്നവര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മെയ് 31-ന് വിരമിക്കുന്നത് 42 പേരാണ്. മലയാളം സർവകലാശാലാ മുൻ വൈസ് ചാൻസിലർ കുടിയായ മലയാള വിഭാഗം പ്രൊഫസർ ഡോ. വി. അനിൽകുമാർ ഉൾപ്പെടെ ഏഴ് അധ്യാപകരും 35 അനധ്യാപകരും ഉൾപ്പെടെയാണിത്.

പ്രൊഫസർമാരായ ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. ആര്‍. സേതുനാഥ്, ഡോ. എന്‍.കെ. സുന്ദരേശ്വരന്‍, ഡോ. വി. അനില്‍കുമാര്‍, ഡോ. വി.വി. രാധാകൃഷ്ണന്‍, ഡോ. എ.കെ. പ്രദീപ്, സർവകലാശാലാ ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുല്‍ അസീസ്, ജോയിന്റ് രജിസ്ട്രാർമാരായ പി.പി. അജിത, കെ. ബിജു ജോര്‍ജ്, വി. സുരേഷ്, ഡെപ്യൂട്ടി രജിസ്ട്രാർമാരായ എം. അബ്ദുസ്സമദ്, ടി.വൈ. ബിന്ദു, പബ്ലിക്കേഷന്‍ ഓഫീസര്‍ വി. ഓംപ്രകാശ്, അസിസ്റ്റന്റ് രജിസ്ട്രാർമാരായ ഇ.എ. മുരളീധരന്‍, പി.പി. ശിഹാബുദ്ദീന്‍, അസിസ്റ്റന്‍റ് ലൈബ്രേറിയന്‍ കെ.പി. ലളിതകുമാരി, ഓഫീസ് സൂപ്രണ്ട് വി.പി. ശാലിനി, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പി. രേഖ, സെക്ഷന്‍ ഓഫീസര്‍മാരായ എ.പി. ജയപ്രകാശ്, പി. പ്രീത, പി. ഷാഹുല്‍ ഹമീദ്, വി. ഉദയകുമാര്‍, ടി.പി. വിനു, വിദ്യ ചന്ദ്രശേഖര്‍, കെ.കെ. സുരേഷ് ബാബു, പ്രശാന്തന്‍ കാടയാന്‍കണ്ടി, കെ. മിനി, അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസര്‍മാരായ കെ.എഫ്. മനോജ്, ടി. മനോജ് കുമാര്‍, ടി. ഗോപിദാക്ഷന്‍, പി.പി. സുജാത, വിനീത ലിനറ്റ്, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്‍റ് എം.എന്‍. വിജയരാജെ, ആര്‍ട്ടിസ്റ്റ്-കം-ഫോട്ടോഗ്രാഫര്‍ ടി.എം. സന്തോഷ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് എം. അഷ്റഫ്, ക്ലറിക്കല്‍ അസ്സിസ്റ്റന്റുമാരായ അഹമ്മദ് പെരിങ്കല്ലേരി, എന്‍.സി. രാമകൃഷ്ണന്‍, പി. സുഭിഷ, ലാബ് അസിസ്റ്റന്‍റ് മുഹമ്മദ് കുഞ്ഞി, ഗാര്‍ഡന്‍ മേസ്തിരി കെ. ഗോപാലന്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ വി. സരോജിനി എന്നിവരാണ് വിരമിക്കുന്നത്.

യാത്രയയപ്പ് യോഗം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ വി. അൻവർ, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ പി.നിഷ, കെ.പി. പ്രമോദ് കുമാർ, സംഘടനാ പ്രതിനിധികളായ ഡോ. വി.എൽ. ലജിഷ്, വി.എസ്. നിഖിൽ, കെ. സുരേഷ് കുമാർ, ബഷീർ കൈനാടൻ, ടി.എം. നിഷാന്ത് എന്നിവർ സംസാരിച്ചു.

error: Content is protected !!