
പാലക്കാട്: മണ്ണാര്‍ക്കാട് 12 വയസ് ആണ്‍ കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് 43 വര്‍ഷം കഠിനതടവ് ശിക്ഷയും 2,11,000 രൂപ പിഴയും. 35 കാരനായ ഹംസയെയാണ് പട്ടാമ്പി കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനു ശിക്ഷിച്ചത്. പിഴ സംഖ്യ കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് മണ്ണാര്‍ക്കാട് സബ് ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍, അജിത്കുമാര്‍ എന്നിവരാണ്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയ കുമാര്‍ ഹാജരായി. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.