
മലപ്പുറം ജില്ലയിലെ പ്രശസ്ത കലാസാംസ്കാരിക സംഘടനയായ ചെമ്മാട് പ്രതിഭയുടെ നൽപ്പത്തിയെട്ടാം വാർഷികാഘോഷവും, അനുബന്ധ സ്ഥാപനങ്ങളായ പ്രതിഭ ലൈബ്രറി, പ്രതിഭ ഡാൻസ് അക്കാദമി, പ്രതിഭ സംഗീത അക്കാദമി, ചിത്രകലാ വിദ്യാലയം എന്നിവയുടെ സംയുക്ത വാർഷികവും പ്രതിഭ @ 48 എന്നപേരിൽ രണ്ട് ദിവസങ്ങളിലായി തൃക്കുളം ഗവൺമെന്റ് ഹൈസ്കൂളിൽ നടന്നു.
പ്രതിഭ സംഗീത അക്കാഡമിയിലെ ഉപകരണ സംഗീത വിദ്യാർഥികളും, ശാസ്ത്രീയ സംഗീത വിദ്യാർഥികളും അവതരിപ്പിച്ച സംഗീതോൽസവം, പ്രതിഭ ഡാൻസ് അക്കാദമി വിദ്യാർത്ഥികളുടെ നൃത്തോത്സവം, പ്രതിഭ നഴ്സറി സ്കൂൾ വിദ്യാർത്ഥികളുടെ നേഴ്സറി കലോത്സവം കൈരളി ഗന്ധർവസംഗീതം, മഞ്ച് സ്റ്റാർ സിംഗർ എന്നീ സംഗീത മത്സരങ്ങളിലെ വിജയിയും പിന്നണി ഗായികയുമായ കെ ആർ സാധികയുടെ നേതൃത്വത്തിലുള്ള ഗാനമേള എന്നിവ നടന്നു. പരിപാടികൾ ലൈബ്രറി കൌൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ മൊയ്‌തീൻകോയ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കൌൺസിൽ നടത്തിയ വായന മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സമ്മാനം നേടിയ ഡോ. ആർദ്രയെ ആദരിച്ചു. പ്രസിഡന്റ് കെ രാമദാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. കെ ശിവാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി സി സാമുവൽ നന്ദിയും പറഞ്ഞു