Thursday, November 27

കണ്ണൂര്‍ വിമാനത്താവളത്തില്‍ 53 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 53 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്നെത്തിയ കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദില്‍ നിന്നാണ് 53,59,590 രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത് .930 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വി. ശിവരാമന്റ നേതൃത്വത്തിലല്‍ സൂപ്രണ്ടുമാരായ കൂവല്‍ പ്രകാശന്‍, ഗീതാ കുമാരി , വില്യംസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!