വാച്ചിനുള്ളില്‍ ഒളിപ്പിച്ചും സ്വര്‍ണ കടത്ത് ; കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ട് ലക്ഷത്തിന്റെ കള്ളക്കടത്ത് വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ട് ലക്ഷത്തിന്റെ കള്ളക്കടത്ത് വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി. വാച്ചിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവും 10,000 സിഗരറ്റുകളുമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണത്തിന് 7.12 ലക്ഷവും സിഗരറ്റിന് 1.2 ലക്ഷവും വിലവരും. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്ത് തടയാനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണ് ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും വാച്ചിനുള്ളില്‍ കുതിരലാടത്തിന്റെ രൂപത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. 110 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്.

1.20 ലക്ഷം രൂപ വിലമതിക്കുന്ന ഗോള്‍ഡ് ഫ്‌ലേക്ക് ബ്രാന്‍ഡ് സിഗരറ്റുകളുടെ 10,000 സ്റ്റിക്കുകളാണ് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത സിഗരറ്റിന്റെ മൊത്തം അളവ് പൂര്‍ണമായും കണ്ടുകെട്ടിയിട്ടുണ്ട്. ഈ കേസുകളിലെല്ലാം കൂടുതല്‍ അന്വേഷണം കസ്റ്റംസ് ആരംഭിച്ചു കഴിഞ്ഞു.

error: Content is protected !!