തിരുവനന്തപുരം: മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം നോക്കി ഫ്‌ളാറ്റില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 60 വയസ്സുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം മംഗലപുരത്ത് ശാസ്തവട്ടം സ്വദേശി ഹാഷിറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് ഫ്ളാറ്റിലാണ് താമസിക്കുന്നത്. ആറു മാസമായി പല തവണയായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പരിശോധിച്ച ഡോക്ടറാണ് പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിലെ പരിക്ക് കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍ മംഗലപുരം പൊലീസില്‍ വിവരമറിയിച്ചതിനു പിന്നാലെ മാതാവ് നല്‍കിയ പരാതിയിലാണ് ഹാഷിറിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.