മലപ്പുറത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചരണ നടത്തിയതിന് 7 കേസുകള്‍

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയതില്‍ മലപ്പുറത്ത് 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്‌ക്കെതിരെ സമൂഹമാധ്യമം വഴി പ്രചാരണം നടത്തിയതിന് ഭാരതീയ ന്യായ സംഹിത, ദുരന്തനിവാരണ നിയമം, കേരള പൊലീസ് ആക്ട് എന്നിവയിലെ വകുപ്പുകള്‍ ചേര്‍ത്താണ് മലപ്പുറം, കരിപ്പൂര്‍, നിലമ്പൂര്‍, വണ്ടൂര്‍, കല്‍പകഞ്ചേരി, പെരിന്തല്‍മണ്ണ, പൊന്നാനി തുടങ്ങിയ സ്റ്റേഷന്‍ പരിധിയില്‍ കേസുകള്‍ എടുത്തത്.

ദുരിതാശ്വാസ നിധിക്കെതിരെ വ്യജപ്രചരണം നടത്തിയതിന് ഒരാളെ ആലപ്പുഴയില്‍ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കായംകുളം പെരിങ്ങാല ധ്വനി വീട്ടില്‍ അരുണ്‍(40) ആണ് അറസ്റ്റിലായത്.

error: Content is protected !!