താനൂരിൽ നിന്നും വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് 9 പേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം

താനൂരിൽ നിന്നും വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. മറയൂര്‍-മൂന്നാര്‍ റോഡില്‍ തലയാര്‍ വാഗവരയില്‍ ആണ് അപകടം നടന്നത്. താനൂർ കട്ടിലങ്ങാടി സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാർ ആണ് അപകടത്തിൽ പെട്ടത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്.

താനൂരിൽ നിന്നും മറയൂരിലേക്ക് വന്ന വിനോദസഞ്ചാരികളുടെ കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്. റിനാസ്, ഫർവിൻ , നിഹാദ് , ഷഹബാസ് , അൻഫാസ്, അജ്നാസ് , ലാഷിം എന്നിവരെ കൂടാതെ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വാഗവര ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .

error: Content is protected !!