ചെമ്മാട്ടെ ലോഡ്ജിൽ പണം വെച്ചു ചീട്ടുകളി, 9 പേർ പിടിയിൽ

തിരൂരങ്ങാടി : ചെമ്മാട്ട് ലോഡ്ജിൽ പണം വെച്ചു ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടി. ചെമ്മാട് ടൗണിൽ റോയൽ പ്ലാസ ലോഡ്ജിൽ ചീട്ടുകളിക്കുകയായിരുന്ന 9 അംഗ സംഘത്തെയാണ് തിരൂരങ്ങാടി പോലിസ് പിടികൂടിയത്.

പാലത്തിങ്ങൽ ഊപ്പാട്ടിൽ അബൂബക്കർ (52), വി കെ പടി തെങ്ങിലാൻ മൊയ്‌ദീൻ (57), വി കെ പടി പൊനക്കൽ ഇബ്രാഹിം (52), വെന്നിയുർ കരുമ്പിൽ ചിരിത പറമ്പൻ ഷംസുദ്ദീൻ (33), കണ്ണാട്ടിപ്പടി കോയസ്സൻ അബ്ദുറസാഖ് (33), വി കെ പടി കൊറോനോട് അബ്ദുൽ അസീസ് (53), വി കെ പടി പരിപറമ്പൻ അഷ്‌റഫ് ,(49), ചുള്ളിപ്പാറ പാങാട്ട് അബ്ദുൽ ഗഫൂർ (52), ഊരകം പൂളാപ്പീസ് ആൽപറമ്പിൽ കുഞ്ഞിമുഹമ്മദ് (44) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 54290 രൂപയും കണ്ടെടുത്തു.

error: Content is protected !!