
തേഞ്ഞിപ്പാലം: വിദ്യാർത്ഥികൾ കേവലം സിലബസ് പഠനങ്ങളിൽ മാത്രം ഒതുങ്ങാതെ അതിനപ്പുറമുള്ള ലോകത്തേക്ക് സഞ്ചരിക്കാൻ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ക്യാമ്പസ് ഓറ’ ക്യാമ്പസ് ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പസ് തലത്തിൽ വിദ്യാർത്ഥി നേതൃത്വത്തെ കൂടുതൽ കാര്യക്ഷമമാക്കുകയും സാമൂഹിക ഇടപെടലുകളിലും വിദ്യാഭ്യാസ മേഖലയിലും വിദ്യാർത്ഥി സമൂഹത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘ക്യാമ്പസ് ഓറ’ സംഘടിപ്പിച്ചത്. വിവിധ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലാസുകളും സംവാദങ്ങളും നടന്നു. സുലൈമാൻ മേൽപ്പത്തൂർ,യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷൻ എൻ.കെ. അഫ്സൽ റഹ്മാൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പെഡലിംഗ് മ്യൂസിഷ്യൻ ആദിലിന്റെ ലൈവ് ഗിറ്റാർ ഷോയും പരിപാടിക്ക് മാറ്റുകൂട്ടി.
എം എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഫർഹാൻ ബിയ്യം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജസീൽ പറമ്പൻ സ്വാഗതം പറഞ്ഞു.
എം.എൽ.എമാരായ ടി.വി. ഇബ്രാഹിം,പി കെ നവാസ്, എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ പിലാക്കൽ,മുസ്ലിം ലീഗ് നേതാക്കളായ വി.പി. അബ്ദുൽ ഹമീദ് മാസ്റ്റർ, എം എ അസീസ് എം എസ് എഫ് സംസ്ഥാന ട്രഷറർ റാഷിദ് കോക്കൂർ, കെ.എം. ഇസ്മായിൽ, ടി.പി. ഫിദ, യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് മെമ്പർ കബീർ മുതുപറമ്പ്, സോളിഡാരിറ്റി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി സാജിദ് അലി, എം.എസ്.എഫ്. ജില്ലാ ഭാരവാഹികളായ എൻ.കെ. നിഷാദ്, സലാഹുദ്ദീൻ തെന്നല, ആസിഫ് കൂരി, അമീർ അജ്‌വദ്, ജാഫർ ചാഞ്ചേരി, റില പാണക്കാട്, നിസാം കെ. ചേളാരി, സാഹിർ പുളിക്കൽ, പി.കെ. മുബശ്ശിർ, അർഷദ് തറയിട്ടാൽ, അജ്മൽ മേലേതിൽ, നബീൽ വട്ടപ്പറമ്പ്, പി.കെ. ഷിഫാന, ഹരിത ജില്ലാ കൺവീനർ ഷഹാന ശർത്തു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
