
തിരൂരങ്ങാടി: പുകയൂർ അരീത്തോട് സ്വദേശിയും കൊളപ്പുറം സൂപ്പർമാർക്കറ്റ് ഉടമയും പൗരപ്രമുഖനുമായ കാടേങ്ങൽ മുഹമ്മദ് കുട്ടി എന്ന ബാപ്പു ഹാജി (70) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് അരീത്തോട് യൂണിറ്റ് അംഗവും ഖുതുബിയ്യാ സുന്നീ ജുമാ മസ്ജിദ് രക്ഷാധികാരിയുമായി സേവനം ചെയ്തുവരികയായിരുന്നു.
പിതാവ്: പരേതനായ കാടേങ്ങൽ കുഞ്ഞീതു ഹാജി,
മാതാവ്: പരേതയായ ഹലീമ.
ഭാര്യമാർ: മൈമൂനത്ത് ഊരകം, ശറഫുന്നിസ മമ്പാട്.
മക്കൾ: മുഹമ്മദ് ഉനൈസ്, മുഹമ്മദ് അനീസ്, യാസിർ, സിറാജ്, സിനാൻ, മുഫീദ.
മരുമക്കൾ: അലി കൂമണ്ണ, ലാസിമ തലപ്പാറ, സൗദ ചെണ്ടപ്പുറായ, ജസീല കൊടിഞ്ഞി.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 ന് മണിക്ക് പുകയൂർ കുന്നത്ത് ജുമുഅ മസ്ജിദിൽ.
