
ഭാര്യാമാതാവ് മരിച്ചു പിറ്റെ ദിവസം മരുമകനും മരിച്ചു. ചാലിയം വട്ടപ്പറമ്പ് മലയിൽ മരക്കാട്ടിൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുസ്സലാം (75) ആണ് മരിച്ചത്. ചൊവ്വാഴ്ച ഇദ്ദേഹത്തിൻ്റെ ഭാര്യമാതാവ് കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പരേതനായ പാലക്കാട്ട് മുഹമ്മദ് എന്ന ബാപ്പുവിൻ്റെ ഭാര്യ പാലക്കാട്ട് ആമിനക്കുട്ടി ഹജ്ജുമ്മ (90) ചൊവ്വാഴ്ച വൈകുന്നേരം മരണപ്പെട്ടിരുന്നു. ഇന്നലെ ബുധനാഴ്ച രാവിലെ 8.30 ന് ആണ് ഖബറടക്കം നടത്തിയത്. മരണ വീട്ടിൽ സജീവമായി ഉണ്ടായിരുന്ന അബ്ദുസ്സലാം ബുധനാഴ്ച രാത്രി മരണപ്പെടുകയായിരുന്നു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ച ഒരു മണിക്ക് ചാലിയം കുന്നത്ത്പടി സലഫി ജുമാ മസ്ജിദിൽ നടക്കും.
ഭാര്യ: പരേതയായ പാലക്കാട്ട് ഖദീജ കൊടിഞ്ഞി. മാതാവ് : എറമക്ക വീട്ടിൽ മൂത്തേടത്ത് മക്കിയാമു ഹജ്ജുമ്മ കൊടിഞ്ഞി. മകൻ അസ്ലം ബാവ. മരുമകൾ ശബ്ന. സഹോദരങ്ങൾ: ഹസൻകുട്ടി (റിട്ട. റെയിൽവേ) മൊയ്തീൻകുട്ടി, ഇദ് രീസ്കുട്ടി, അബൂബക്കർ, സൈഫുദ്ദിൻ, അബ്ദുൽ മജീദ്, സൈനബ, ഖദീജ.
ആമിന കുട്ടി ഹജ്ജുമ്മയുടെ മക്കൾ: കാസ്മി (റേഷൻ ഡീലർ, കൊടിഞ്ഞി ചെറുപ്പാറ), മൊയ്തീൻ കുട്ടി എന്ന കോയ ഹാജി, പരേതയായ ഖദീജ കുട്ടി. മരുമക്കൾ: സുലൈഖ, റുഖിയ, ഇന്ന് മരണപ്പെട്ട അബ്ദുസ്സലാം. സഹോദരങ്ങൾ: പാലക്കാട്ട് ബാപ്പു മാസ്റ്റർ, ഹംസ ഹാജി, അബ്ദുൽ കരീം ഹാജി, അബ്ദുൽ ഹമീദ് ഹാജി, സുബൈദ ഹജ്ജുമ്മ, ഫാത്തിമ ഹജ്ജുമ്മ, ആരിഫ, പരേതരായ ആലിക്കുട്ടി മാസ്റ്റർ, ബീരാൻ മൊയ്തീൻ ഹാജി.
