കണ്ണമംഗലത്ത് ക്വാറിയിൽ വെച്ച് JCB തട്ടി പരിക്കേറ്റ യുവാവ് മരിച്ചു
വേങ്ങര : കണ്ണമംഗലം വട്ടപ്പൊന്ത സ്രാമ്പിയേക്കൽ ബീരാൻ്റെ മകൻ ഷാഹുൽ ഹമീദ് (40) ആണ് മരിച്ചത്. ഈ മാസം 3 ന് രാവിലെ ചേറേക്കാട് ഉള്ള ചെങ്കൽ ക്വാറിയിൽ വെച്ചാണ് അപകടം. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.