Thursday, October 8

റിയാദിൽ പൊള്ളലേറ്റ് പെരിന്തൽമണ്ണ സ്വദേശി മരിച്ചു

റിയാദ് : സൗദി അറേബ്യയിലെ റിയാദില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു.
പെരിന്തൽമണ്ണ അങ്ങാടിപ്പുറം പരിയാപുരം സ്വദേശി ഫസലുദ്ദീനാണ് (52) മരണപ്പെട്ടത്. നാല് ദിവസം മുമ്പാണ് താമസ സ്ഥലത്ത് തീപിടിത്തമുണ്ടായത്. ഗുരുതര പരിക്കേറ്റ ഫസലുദ്ദീൻ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. നാഷണല്‍ ഗാർഡ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫെയർ വിംഗിന്‍റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.