Thursday, October 8

Tag: angadippuram

റിയാദിൽ പൊള്ളലേറ്റ് പെരിന്തൽമണ്ണ സ്വദേശി മരിച്ചു
Obituary

റിയാദിൽ പൊള്ളലേറ്റ് പെരിന്തൽമണ്ണ സ്വദേശി മരിച്ചു

റിയാദ് : സൗദി അറേബ്യയിലെ റിയാദില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു.പെരിന്തൽമണ്ണ അങ്ങാടിപ്പുറം പരിയാപുരം സ്വദേശി ഫസലുദ്ദീനാണ് (52) മരണപ്പെട്ടത്. നാല് ദിവസം മുമ്പാണ് താമസ സ്ഥലത്ത് തീപിടിത്തമുണ്ടായത്. ഗുരുതര പരിക്കേറ്റ ഫസലുദ്ദീൻ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. നാഷണല്‍ ഗാർഡ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫെയർ വിംഗിന്‍റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്....
അങ്ങാടിപ്പുറം മേൽപ്പാലം; ഡിവൈഡറുകൾ റോഡിനേക്കാൾ താഴ്ന്ന നിലയിൽ; അപകടങ്ങൾ പതിവ്
Malappuram

അങ്ങാടിപ്പുറം മേൽപ്പാലം; ഡിവൈഡറുകൾ റോഡിനേക്കാൾ താഴ്ന്ന നിലയിൽ; അപകടങ്ങൾ പതിവ്

പെരിന്തൽമണ്ണ : കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്ത് നാലുവരിപ്പാതകൾക്കിടയിലെ ഡിവൈഡറുകൾ കാണാമറയത്തായതോടെ അപകടം പതിവായി. റോഡ് ഉയർത്തിയതോടെ ഇവിടെ ഉണ്ടായിരുന്ന ഡിവൈഡറുകൾ റോഡിനേക്കാൾ താഴ്ന്ന നിലയിലാണ്. ഇതുമൂലം വാഹനക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഡിവൈഡറിന്റെ ഇരു വശത്തേക്കും വാഹനങ്ങൾ കടന്നുപോകുന്നത് വലിയതോതിൽ അപകടമുണ്ടാക്കുന്നുണ്ട്. ഡിവൈഡറില്ലാത്തതു കാരണം മധ്യഭാഗത്തുകൂടി എത്തുന്ന വാഹനങ്ങളും അപകടത്തിൽ പെടുന്നുണ്ട്. ഇന്നലെ വൈകിട്ടത് 4ന് വളാഞ്ചേരി ഭാഗത്തുനിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന കാർ പെരിന്തൽമണ്ണ ജൂബിലി ജംക്ഷനിൽ മധ്യഭാഗത്തെ ഡിവൈഡറിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാദത്തിൽ കാറിന്റെ മുൻവശം തകർന്നു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. അങ്ങാടിപ്പുറം മുതൽ ജൂബിലി ജംക്‌ഷൻ വരെ റോഡിന് നടുവിൽ ഡിവൈഡറു...