Monday, October 19

രായിനല്ലൂർ മലകയറ്റത്തിന് എത്തിയ തിരൂരങ്ങാടി സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി : പന്താരങ്ങാടി നാലുകണ്ടം പാറപ്പുറം സ്വദേശി കൊളത്തായി സനേഷ് (45) ആണ് മരിച്ചത്. കൃഷ്ണൻ കുട്ടിയുടെയും തങ്കമണിയുടെയും മകനാണ്.

പെയ്‌ന്റിങ്‌ തൊഴിലാളിയായ സനീഷ് പന്താരങ്ങാടിയിലെ സുഹൃത്തുക്കൾക്കൊപ്പം രായിനല്ലൂർ മല കയറാൻ ഞായറാഴ്ച രാവിലെ പോയതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മല കയറീ ക്ഷേത്ര ദർശനം കഴിഞ്ഞ് നാറാണത്ത് ഭ്രാന്തൻ്റെ പ്രതിമ വലം ചുറ്റുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യവകുപ്പിൻ്റെ ആംബുലൻസിൽ ഉടൻ പൊലീസും സന്നദ്ധപ്രവർത്തകരും കൊപ്പത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. തിങ്കളാഴ്ച പട്ടാമ്പിയിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം പന്താരങ്ങാടിയിലെത്തിച്ച് സംസ്‌ക്കാരം നടത്തും.

സഹോദരങ്ങൾ: സതീഷ്, സുധീഷ്, സരിത, സുബിത.