Saturday, November 21

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബ്യൂട്ടി സ്പോട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു; സുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുത്തു

മൂന്നംഗ സംഘത്തിലെ ഒരാൾ മരിച്ചു; 2 പേർ കസ്റ്റഡിയിൽ
ദേഹാസ്വാസ്ഥ്യവുമായി ആശുപത്രിയിലെത്തിച്ച യുവാവ്‌ മരിച്ചു. ഇയാളെ ആശുപത്രിയിൽ എത്തിച്ച രണ്ടുപേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ചേലേമ്പ്ര പുല്ലിപറമ്പ് പാറയിൽ പുതുവാക്കര ഇസ്മയിലിൻ്റെ മകൻ പി ടി റമീസ് (31) ആണ് മരിച്ചത്. കലിക്കറ്റ് സർവകലാശാലക്കടുത്ത് ചേലേമ്പ്ര ബ്യുട്ടി സ്പോട്ടിൽ വെള്ളി വൈകിട്ട് നാലരയോടെ മൂന്നംഗസംഘത്തിൽ ഉണ്ടായിരുന്ന റമീസ് അസ്വസ്തത പ്രകടിപ്പിച്ചു. ഇതോടെ ഇയാളെ ബൈക്കിൽ കോമരപ്പടിയിലെ സ്വകാര്യ ക്ലിനിക്കൽ എത്തിക്കുകയായിരുന്നു. ബൈക്കിൽ താങ്ങിപ്പിടിച്ച് വലിച്ചിഴച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ആശുപത്രിയിൽ ഇരുവരും പറഞ്ഞത്. തുടർന്ന്‌ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാട്ടുകാർ തടഞ്ഞുനിർത്തി. തേഞ്ഞിപ്പലം പൊലീസെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. പാറയിൽ പുള്ളിപ്പറമ്പ് നടക്കശേരി മുതുവക്കര മുഹമ്മദ് മിറാഷ് (28), പടിഞ്ഞാറെ കോട്ടയിൽ മുഹമ്മദ്‌ അഷറഫ് 39), എന്നിവരെയാണ് തേഞ്ഞിപ്പാലം പോലീസ് കസ്റ്റഡിയിൽ എടുത്തത്എ. ഇവരെ ചോദ്യം ചെയ്തു വരുന്നു. ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് പൊലീസിൻ്റെ നിഗമനം.