
നന്നമ്പ്ര: പഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കടകളിൽ മിന്നൽ പരിശോധന നടത്തി. വോട്ടലുകൾ, കൂൾബാർ, ബേക്കറി, മറ്റു ഭക്ഷണപാനീയ ശാലകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. സ്കൂൾപരിസരത്ത് പുകയില വിൽക്കുന്ന സ്ഥാപനത്തിനും, പുകയില നിരോധിത മേഖല ബോർഡ് വെക്കാത്ത സ്ഥാപനത്തിനും നോട്ടീസ് കൊടുക്കുകയും സ്കൂൾ പരിസരത്തിൽ പുകയില വിൽക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. സ്കൂളിന് നൂറു വാര പരിധിക്കുള്ളിൽ വരുന്ന കച്ചവട സ്ഥാപനങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും വൃത്തിഹീനമായ സാഹചര്യം കാണുന്ന ഹോട്ടലുകളിൽ പിഴ ചുമത്തും എന്നും ഹെൽത്ത് ഇൻസ്പെക്ടർ അർച്ചന പറഞ്ഞു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ അർച്ചന, ജെ എച്ച് ഐ വി കെ ദീപ്തി, സ്നേഹ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
