Wednesday, November 18

എസ് എം എ വെസ്റ്റ് ജില്ലാ മാനേജ് മെന്റ് കോൺഫറൻസ് പ്രൗഢമായി

തിരൂരങ്ങാടി: സമസ്ത സെന്റീനറിയുടെ ഭാഗമായി “മദ്റസകൾ സാമൂഹിക നിർമ്മിതിയുടെ കേന്ദ്രങ്ങൾ”എന്ന ശീർഷകത്തിൽ സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ)മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാനേജ്മെന്റ് കോൺഫറൻസ് പ്രൗഢമായി വെന്നിയൂർ പരപ്പൻ സ്‌ക്വയറിലെ സയ്യിദ് അലി ബാഫഖി തങ്ങൾ നഗറിൽ സംഘാടക സമിതി ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി പതാക ഉയർത്തി. എസ് എം എ സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി പ്രാർഥ നടത്തി.ജില്ലാ പ്രസിഡന്റ്‌ അലി ബാഖവി ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം അഹ് മ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ ആമുഖ പ്രഭാഷണം നടത്തി. അബൂ ഹനീഫൽ ഫൈസി തെന്നല,

          

സയ്യിദ് സൈനുൽ ആബിദീൻ ജീലാനി,
അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി, ഇ മുഹമ്മദലി സഖാഫി, എൻ എം അബ്ദുല്ല മുസ്‌ലിയാർ, അബ്ദുൽ ജബ്ബാർ ബാഖവി, അബ്ദുൽ ഗഫൂർ എടയൂർ, സിദ്ദീഖ് മൗലവി ഐലക്കാട്, എസ് ജെ എം ജില്ലാ പ്രസിഡന്റ്‌ സയ്യിദ് കെ പി എച്ച് തങ്ങൾ കാവനൂർ, പ്രസംഗിച്ചു.
ഹംസ ഹാജി പരപ്പനങ്ങാടി, എൻ എം ആലിക്കുട്ടി മുസ്‌ലിയാർ, എൻ കൊ മുക്കുട്ടി ഹാജി, ഒ മുഹമ്മദ്
, അബ്ദുൽ കരീം ഹാജി പനങ്ങാട്ടൂർ സംബന്ധിച്ചു.
സമസ്ത 100 പ്രകാശവർഷങ്ങൾ എന്ന വിഷയത്തിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം, മദ്റസകൾ സാമൂഹിക നിർമ്മിതിയുടെ കേന്ദ്രങ്ങൾ എന്ന വിഷയത്തിൽ എസ് എം എ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ അലി സഖാഫി വള്ളിയാട്, ജാമിഅതുൽ ഹിന്ദ് അൽ ഇസ് ലാമിയ്യ റെക്ടർ ഡോക്ടർ ഉമ്മറുൽ ഫാറൂഖ് സഖാഫി കോട്ടുമല ക്ലാസുകൾക്ക് നേതൃത്വം നൽകി.
എസ് എം എ സംസ്ഥാന കമ്മിറ്റിയുടെ ഡോക്യുമെന്ററി പ്രദർശനവും നടന്നു
മലപ്പുറം വെസ്റ്റ് ജില്ലയിലെ 600 ഓളം വരുന്ന മദ്റസകളിലെ ഭാരവാഹികളിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികളാണ് കോൺഫറൻസിൽ പങ്കെടുത്തത്..

പടം:
എസ് എം എ വെസ്റ്റ് ജില്ലാ മാനേജ് മെന്റ് കോൺഫറൻസ് അഹ്മ ദ് അബ്ദുല്ല അഹ്സനി ചെങ്ങാനി ഉദ്ഘാടനം ചെയ്യുന്നു