പ്രബന്ധങ്ങള്‍ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗം കേരള ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്ന് നവംബര്‍ മൂന്നാം വാരത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. സിനിമ-സാഹിത്യം-സങ്കേതം എന്ന വിഷയത്തിലാണ് സെമിനാര്‍. യൂനികോഡില്‍ തയ്യാറാക്കിയ പ്രബന്ധങ്ങള്‍ നവംബര്‍ 1-നകം draparna@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ക്കായിരിക്കും അവതരണാനുമതി. ഫോണ്‍ 9074692622. പി.ആര്‍. 1375/2022
ഹിന്ദി പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ സര്‍വകലാശാലാ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയം, പഠനരീതി എന്നിവ വ്യക്തമാക്കുന്ന സിനോപ്‌സിസും സഹിതം 15-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പഠനവിഭാഗത്തില്‍ ഹാജരാകണം. പി.ആര്‍. 1377/2022
ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനായി ലേറ്റ് രജിസ്‌ട്രേഷനു ശേഷമുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ റാങ്ക് നില പരിശോധിക്കാം. നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ നേരിട്ടാണ് പ്രവേശനം നടത്തുന്നത്. പി.ആര്‍. 1378/2022
എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജിക്ക് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ബി.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി പാസായ കേപ്പ് രജിസ്‌ട്രേഷന്‍ ഐ.ഡി.യുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 11-ന് കാലത്ത് 10.30-ന് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. എന്‍.ആര്‍.ഐ. ക്വാട്ടയിലുള്ള രണ്ട് ഒഴിവുകളിലേക്ക് താല്‍പര്യമുള്ളവരും അന്നേ ദിവസം ഹാജരാകണം. ഫോണ്‍ 0494 2407345. പി.ആര്‍. 1379/2022
പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളേജുകളിലെ 12 മുതല്‍ നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ് – ഫിസിക്‌സ് ഡബിള്‍ മെയിന്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ മാറ്റി.
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ 11-ന് തുടങ്ങാന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. പി.ആര്‍. 1380/2022
പരീക്ഷാ അപേക്ഷ
ആറാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും 1, 2 സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 26 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പി.ആര്‍. 1381/2022
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം. പി.ആര്‍. 1382/2022
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെ തടഞ്ഞു വെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.