Sunday, December 7

ലബോറട്ടറി അസിസ്റ്റന്റ്, അധ്യാപക നിയമനം

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയില്‍ ഒരു താത്ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി അഥവാ തത്തുല്യം, ഏതെങ്കിലും അംഗീകൃത കെമിക്കല്‍/ഫിസിക്കല്‍ ലബോറട്ടറിയിലെ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം(കേരള ഇന്‍ഡസ്ട്രീസ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് സ്‌പെഷല്‍ റൂള്‍സ് പ്രകാരമുള്ള യോഗ്യത) എന്നിവയാണ് യോഗ്യത. പ്രായം 2018 ജനുവരി ഒന്നിന് 18നും 41നും മധ്യേ (ഉയര്‍ന്ന പ്രായ പരിധിയില്‍ നിയമാനുസൃത വയസിളവ് അനുവദനീയം) ശമ്പളം: 18,000-41500. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ 12നകം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
അധ്യാപക നിയമനം

നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍   

 എച്ച്.എസ്.സ്.ടി അക്കൗണ്ടന്‍സി വിഷയത്തില്‍ അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി.എസ്.സി നിയമനത്തിനുള്ള എല്ലാ യോഗ്യതകളും ബാധകമാണ്. നിയമനം ലഭിക്കുന്നവര്‍ ഹോസ്റ്റലില്‍ താമസിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ  തെളിയിക്കുന്ന  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 16ന് രാവിലെ 10ന് നിലമ്പൂര്‍ ഐ.ടി.ഡി.പിയില്‍ നടക്കുന്ന വാക്- ഇന്‍- ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം. ഫോണ്‍: 04931 220315.

പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഗണിതം (സീനിയര്‍), ജോഗ്രഫി (ജൂനിയര്‍), കൊമേഴ്‌സ് (ജൂനിയര്‍)എക്കണോമിക്‌സ് (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍) എന്നീ വിഷയങ്ങളില്‍ അധ്യാപകരെ ദിവസവേതനടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 11ന് രാവിലെ 9.30ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

error: Content is protected !!