
കരിപറമ്പ്, ചന്തപ്പടി, കക്കാട്, എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണികള്‍,
തിരൂരങ്ങാടി: അമൃത് മിഷന്‍ ജലപദ്ധതിയില്‍ 15.56 കോടിരൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ദിവസം അമൃത് മിഷന്‍ സംസ്ഥാന തല ഉന്നതതലയോഗം ഭരണാനുമതി നല്‍കിയതോടെ തിരൂരങ്ങാടി നഗരസഭയില്‍ വിവിധ പദ്ധതികളിലൂടെ ഒരുങ്ങുന്നത് 46 കോടിരൂപയൂടെ സമഗ്ര കുടിവെള്ള പദ്ധതി. കല്ലക്കയം ശുദ്ധ ജല പദ്ധതിയില്‍ അന്തിമഘട്ടത്തിലെത്തിയ പത്ത് കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് പുറമെ സ്റ്റേറ്റ് പ്ലാനില്‍ 14 കോടി രൂപയുടെ കല്ലക്കയം രണ്ടാം ഘട്ട പ്രവര്‍ത്തികള്‍ സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചു തുടങ്ങി. നഗരസഞ്ചയം പദ്ധതിയില്‍ 4 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചെമ്മാട് ടാങ്കിലേക്ക് പുതിയ പമ്പിംഗ് മെയിന്‍ ലൈന്‍ സ്ഥാപിക്കുന്നതിനു ഒന്നര കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു. താലൂക്ക് ആസ്പത്രിയിലേക്ക് നേരിട്ട് ലൈൻ വലിക്കുന്നതിന് 50 ലക്ഷം രൂപയുടെ ടെണ്ടറും ക്ഷണിച്ചിട്ടുണ്ട്,കല്ലക്കയത്തു നിന്നും പുതിയ പമ്പിംഗ് മെയിന്‍, ട്രാന്‍സ്‌ഫോര്‍മര്‍, മറ്റു സജ്ജീകരണങ്ങള്‍, റോഡ് പുനരുദ്ധാരണം. ജലസംഭരണി തുടങ്ങിയവ അമൃത് പദ്ധതിയില്‍ നടപ്പാക്കും. വിവിധ പദ്ധതികളിലായി കരിപറമ്പ് (10 ലക്ഷം ലിറ്റർസംഭരണ
ശേഷി )ചന്തപ്പടി (9 ലക്ഷം ലിറ്റർ സംഭരണ ശേഷി )
കക്കാട് (9 ലക്ഷം ലിറ്റർ സംഭരണ ശേഷി )
എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണികള്‍ നിര്‍മിക്കും. 8 ലക്ഷം രൂപയുടെ സമഗ്ര കുടിവെള്ള സര്‍വെയും പൂര്‍ത്തിയാവുന്നു. കല്ലക്കയത്ത് പ്രതിദിനം 72 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് ഉള്‍പ്പെടെയുളള പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തിലാണ്. ഇതിനു പുറമെ പുതിയ പമ്പിംഗ് മെയിന്‍ ലൈനുകള്‍, വിതരണ ശ്രംഖലകള്‍, മോട്ടോറുകള്‍ തുടങ്ങിയവ ഇതിനകം അനുമതി ലഭിച്ച വിവിധ ഫണ്ടുകളിലൂടെ യാഥാര്‍ത്ഥ്യമാക്കുവാനാണ് ലക്ഷ്യമിടുന്നത്. കല്ലക്കയം പദ്ധതിയിലെ പുതിയ കിണറില്‍ നിന്നും ഈ മാസം വെള്ളം പമ്പിംഗ് തുടങ്ങും. ബാക്കികയത്ത് പുതിയ കിണര്‍ നിര്‍മിക്കും. ഇവിടെ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനും നടപടിയായി. ബാക്കി കയം വെന്നിയൂർ മേഖലയിൽ പ്ലാൻറിന് സ്ഥലം ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്,എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്നതിനാണ് നഗരസഭ ഊന്നല്‍ നല്‍കുന്നത്. ടെണ്ടര്‍ ഭാഗമായുള്ള നടപടികള്‍ ഉടന്‍ തുടങ്ങും.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അമൃത് മിഷന്‍ സംസ്ഥാന ഉന്നതതലയോഗത്തില്‍ നഗരസഭയെ പ്രതിനിധീകരിച്ച് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പങ്കെടുത്തു.അമ്യത് പദ്ധതിയിൽ ജില്ലയിൽ നിന്നും സമയബന്ധിതമായി പദ്ധതികൾ സമർപ്പിച്ച
തിരൂരങ്ങാടി യുൾപ്പെടെ രണ്ട് നഗരസഭകൾക്ക് മാത്രമാണ് ഭരണാനുമതിയായത്,
കെ.പിഎ മജീദ് എംഎല്‍എയുടെയും തിരൂരങ്ങാടി നഗരസഭ ഭരണസമിതിയുടെയും ഊര്‍ജിതമായ ശ്രമങ്ങളിലൂടെയാണ് വിവിധ അനുമതികള്‍ ലഭിച്ചത്. നഗരസഭ വാർഷിക പദ്ധതിയിൽ
വിവിധ ഭാഗങ്ങളിൽ
പൈപ്പ് ലൈൻ പ്രവർത്തികളും ആരംഭിച്ചിട്ടുണ്ട്, അവലോകനത്തില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സിപി സുഹ്‌റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, എം സുജിനി, വഹീദ ചെമ്പ. ടി മനോജ്കുമാര്‍, കെ അജ്മല്‍, ഇ നാസര്‍ സംബന്ധിച്ചു.