തിരൂരങ്ങാടി: കാരാടൻ മൊയ്തീൻ ഹാജി (93) അന്തരിച്ചു. 3 മണിക്ക് യതീംഖാനയിൽ പൊതുദർശനത്തിന് വെക്കും. 5 മണിക്ക് മേലെചിന പള്ളിയിൽ ഖബറടക്കും.
തിരൂരങ്ങാടി യത്തീംഖാന പ്രവർത്തക സമിതി അംഗം, മുനിസിപ്പൽ പതിനൊന്നാം ഡിവിഷൻ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
1921 മലബാർ കലാപത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരണമടഞ്ഞ കാരാടൻ മൊയ്തീന്റെ പേരമകനാണ്.
ഭാര്യ: പരേതയായ പുള്ളാട്ട് ഫാത്തിമ, എൻ. ഹാജറ കൊടിഞ്ഞി.
മക്കൾ: ഖദീജ, സമദ് കാരാടൻ (മുസ്ലിം ലീഗ് എട്ടാം ഡിവിഷൻ പ്രസിഡന്റ്), സലാഹ് കാരാടൻ (മുൻ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ), ഇബ്ബു കാരാടൻ, ആസ്യ.
മരുമക്കൾ: എം.എൻ. മുഹമ്മദലി ഹാജി, തടത്തിൽ അഹമ്മദ് കോയ ഹാജി, സുഹ്റ സമദ്, നസീം സലാഹ്, റസിയ ഇബ്ബു.