Thursday, October 15

വിദ്യാർത്ഥിനിയോട് ലൈംഗീകാതിക്രമം: മദ്റസാധ്യപകൻ പിടിയിൽ

പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
പരപ്പനങ്ങാടി: വിദ്യാർഥിനിയെ ലൈംഗികാതിക്രമം നടത്തിയതിന് മദ്‌റസാ അധ്യാപകൻ അറസ്റ്റിലായി. ചാലിയം സ്വദേശി വാളക്കട മുഹമ്മദ് റാഫി(42) യാണ് അറസ്റ്റിലായത്. കൗൺസിലിംഗിനിടെ ചൈൽഡ് ലൈൻ പ്രവർത്തകരോട് വിദ്യാർഥിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.