Thursday, October 15

Tag: Madrasa teacher

വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു
Accident

വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു

കൊണ്ടോട്ടി : വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു. പുളിക്കൽ ബസ് സ്‌റ്റോപ്പിനു സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന മദ്രസാ അധ്യാപകന് ദാരുണാന്ത്യം. കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി മുസ്‌ല്യാർ ആണു മരിച്ചത്. ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം. ഗുഡ്‌സ് വാഹനം റോഡരികിലേക്ക് തെന്നിയ ശേഷം, അധ്യാപകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണപ്പെട്ടു. ചാലിയം സുന്നി മദ്രസ മുഅല്ലിം ആണ്....
ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 20 വര്‍ഷം തടവും പിഴയും
Kerala

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 20 വര്‍ഷം തടവും പിഴയും

കാസര്‍കോട്: ഒമ്പത് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാധ്യാപകന് 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കാസര്‍കോട് പൈവളിഗെ സുങ്കതകട്ട സ്വദേശി ആദത്തിനെ(38)യാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇരുപത് വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ 2വര്‍ഷംകൂടി അധികതടവും കോടതി വിധിച്ചിട്ടുണ്ട്. 2019 ലാണ് കേസിനാസ്പദമായ സംഭവം. ഒമ്പത് കാരിയെ ഇയാള്‍ മദ്രസയില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം. കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി....
മദ്രസയിലേക്ക് പോകുന്നതിനിടെ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം
Accident

മദ്രസയിലേക്ക് പോകുന്നതിനിടെ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

കരുവാരകുണ്ട് : ബസ്സും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകന്‍ മരിച്ചു. പുത്തനഴി സ്വദേശി അമ്മാര്‍ വാഫി (26) ആണ് മരിച്ചത്. ഇരിങ്ങാടിരി സ്‌കൂള്‍ പടിയില്‍ പൂളക്കല്‍ രാവിലെ 6 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. പുത്തനഴിയില്‍ നിന്നും ഇരിങ്ങാടിരി മദ്രസയിലേക്ക് ബൈക്കില്‍ വരികയായിരുന്ന അമ്മാര്‍ വാഫി. കരുവാരകുണ്ടില്‍ നിന്നും മുന്നാടിയിലേക്ക് വരുകയായിരുന്നകയായിരുന്ന ബസ്സുമായാണ് കൂട്ടിയിടിച്ചത്. മൃതദേഹം പെരിന്തല്‍മണ്ണ ഹോസ്പിറ്റലില്‍...
ഏഴു വയസുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ മലപ്പുറത്ത് പിടിയില്‍
Malappuram, Other

ഏഴു വയസുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ മലപ്പുറത്ത് പിടിയില്‍

കൊല്ലം: പുനലൂരില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വെള്ളയൂര്‍ സ്വദേശി മുഹമ്മദ് റംഷാദാണ് (35) പിടിയിലായത്. 2022 മുതല്‍ കഴിഞ്ഞ മാസം വരെ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. മലപ്പുറത്ത് ഒളിവില്‍ കഴിയവെയാണ് പുനലൂര്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും....
പോക്സോ കേസ്: പെരുമ്പടപ്പിൽ മൂന്ന് മദ്റസധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
Crime

പോക്സോ കേസ്: പെരുമ്പടപ്പിൽ മൂന്ന് മദ്റസധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

എടപ്പാൾ: പോക്സോ കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്നു വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പടപ്പ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന കൗൺസലിംഗിലാണ് പീഡനത്തെക്കുറിച്ച് കുട്ടികൾ മൊഴി നൽകിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് പൊലീസ് വെളിയങ്കോട് സ്വദേശി തൈപ്പറമ്പിൽ ബാവ (54)​,​ പാലപ്പെട്ടി സ്വദേശി പോറ്റാടി വീട്ടിൽ കുഞ്ഞഹമ്മദ് (64)​,​ പാലക്കാട് സ്വദേശി മണത്തിൽ വീട്ടിൽ ഹൈദ്രോസ് (50)​,​ പാലപ്പെട്ടി സ്വദേശി തണ്ണിപ്പാരന്റെ വീട്ടിൽ മുഹമ്മദുണ്ണി (67)​ എ്ന്നിവരെ അറസ്റ്റ് ചെയ്തത്. മൂന്നുപേ‌ർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപകരും മറ്റൊരാൾ ഒരു വിദ്യാർത്ഥിയുടെ അയൽവാസിയുമാണ്. നാലുപേരെയുെ പെരിന്തൽമണ്ണ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു....
വിദ്യാർത്ഥിനിയോട് ലൈംഗീകാതിക്രമം: മദ്റസാധ്യപകൻ പിടിയിൽ
Crime

വിദ്യാർത്ഥിനിയോട് ലൈംഗീകാതിക്രമം: മദ്റസാധ്യപകൻ പിടിയിൽ

പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽപരപ്പനങ്ങാടി: വിദ്യാർഥിനിയെ ലൈംഗികാതിക്രമം നടത്തിയതിന് മദ്‌റസാ അധ്യാപകൻ അറസ്റ്റിലായി. ചാലിയം സ്വദേശി വാളക്കട മുഹമ്മദ് റാഫി(42) യാണ് അറസ്റ്റിലായത്. കൗൺസിലിംഗിനിടെ ചൈൽഡ് ലൈൻ പ്രവർത്തകരോട് വിദ്യാർഥിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു....
ആറാം ക്ലാസുകാരിക്ക് ലൈംഗിക പീഡനം: മമ്പുറത്തെ കച്ചവടക്കാരൻ അറസ്റ്റിൽ
Crime

ആറാം ക്ലാസുകാരിക്ക് ലൈംഗിക പീഡനം: മമ്പുറത്തെ കച്ചവടക്കാരൻ അറസ്റ്റിൽ

തിരൂരങ്ങാടി : 11 വയസ്സുകാരിയെ ലൈംഗിക മായി അതിക്രമം നടത്തിയ കച്ചവടക്കാരൻ അറസ്റ്റിൽ. മമ്പുറത്ത് കച്ചവടം ചെയ്യുന്ന മണ്ണാർക്കാട് സ്വദേശി യൂസുഫ് (52) ആണ് അറസ്റ്റിലായത്. ദീർഘകാലം മമ്പുറത്ത് മദ്റസാദ്ധ്യാപകനായിരുന്നു ഇയാൾ. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെയാണ് കടയിൽ വെച്ച് ലൈംഗിക മായി ഉപദ്രവിച്ചത്. കുട്ടിക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരാമറിഞ്ഞത്. വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു....