മഞ്ചേരി സി.സി.എസ്.ഐ.ടി. പുതിയ കെട്ടിടത്തില്‍
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ മഞ്ചേരിയിലുള്ള സി.സി.എസ്.ഐ.ടി. ഇനി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടരും. മഞ്ചേരി കോഴിക്കോട് റോഡിലെ കെട്ടിടത്തിലുണ്ടായിരുന്ന കേന്ദ്രം കൂടുതല്‍ സൗകര്യത്തിനായി എന്‍.എസ്.എസ്. കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇഷാത്തുല്‍ ഇസ്ലാം ട്രസ്റ്റ് കെട്ടിടത്തിലേക്കാണ് മാറ്റിയത്. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കള്‍ക്കും ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു. യു.എ. ലത്തീഫ് എം.എല്‍.എ. അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ എം. അബ്ദുസമദ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ബാലകൃഷ്ണന്‍, എ.കെ. രമേഷ് ബാബു, അഡ്വ. ടോം കെ. തോമസ്, ഡോ. പി. റഷീദ് അഹമ്മദ്, ചീഫ് കോഡിനേറ്റര്‍ സി.ഡി. രവികുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് റഹ്‌മാന്‍ പരേറ്റ, സ്ഥാപന മേധാവി ശാലിനി ബിനോയ്, ഇഷാത്തുല്‍ ഇസ്ലാം ട്രസ്റ്റ് അംഗം അല്‍ത്താഫ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സി. ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ മഞ്ചേരിയിലുള്ള സി.സി.എസ്.ഐ.ടി. പുതിയ കെട്ടിടത്തിലേക്ക് മാറിയതിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിക്കുന്നു. പി.ആര്‍. 1774/2022
ഉദ്യോഗസ്ഥരെ ലോകായുക്ത വിളിപ്പിച്ചത്
സ്വാഭാവിക നടപടിക്രമം
കാലിക്കറ്റ് സര്‍വകലാശാലയിലെ 80 ഉദ്യോഗസ്ഥരോട് ലോകായുക്തക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ക്രമക്കേടുകളുടെയോ പരാതികളുടെയോ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിച്ചതെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. ജീവനക്കാരുടെ ആസ്തി ബാധ്യതകള്‍ സംബന്ധിച്ച വിവരങ്ങളുടെ രേഖകള്‍ നേരിട്ട് പരിശോധിക്കാനാണ് കത്ത് നല്‍കിയിരിക്കുന്നത്. ഇതില്‍ ക്രമക്കേടുകളൊന്നും സൂചിപ്പിച്ചിട്ടില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രേഖകള്‍ നേരിട്ടുഹാജരാക്കി പരിശോധിക്കുന്നത് സാധാരണനടപടിയാണെന്ന് ലോകായുക്തയുമായി ബന്ധപ്പെട്ടപ്പോള്‍ വ്യക്തമാക്കിയതായും സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. പി.ആര്‍. 1775/2022
പരീക്ഷ
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2023 ജനുവരി 16-ന് തുടങ്ങും.
ജനുവരി 3, 4 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.കോം അനുബന്ധ വിഷയങ്ങളുടെ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ യഥാക്രമം ജനുവരി 7, 10 തീയതികളിലേക്ക് മാറ്റി.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., അനുബന്ധ വിഷയങ്ങള്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജനുവരി 16-ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-പി.ജി. അഫിലിയേറ്റഡ് കോളേജുകളിലെ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എസ്.ഡി.ഇ. നവംബര്‍ 2021 പരീക്ഷകളും ജനുവരി 25-ന് തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജനുവരി 23-ന് തുടങ്ങും. പി.ആര്‍. 1776/2022
പരീക്ഷാ അപേക്ഷ
അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും ആറാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷക്കും പിഴ കൂടാതെ 31 വരെയും 170 രൂപ പിഴയോടെ ജനുവരി 3 വരെയും അപേക്ഷിക്കാം. പി.ആര്‍. 1777/2022
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 4 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോളജി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 6 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 5 വരെ അപേക്ഷിക്കാം. പി.ആര്‍. 1778/2022
പുനര്‍മൂല്യനിര്‍ണയ ഫലം
എം.പി.എഡ്. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ലാന്റ് സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍ ജനുവരി 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1779/2022
സി.ഡി.എം.ആര്‍.പി. ക്രിസ്തുമസ് ആഘോഷം
ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ സി.ഡി.എം.ആര്‍.പി. സര്‍വകലാശാലാ പാര്‍ക്കില്‍ നടത്തിയ ക്രിസ്തുമസ് ആഘോഷം. പി.ആര്‍. 1780/2022