മിനി ഊട്ടിയിൽ പിതാവ് ഓടിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് 4 വയസ്സുകാരി മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

വേങ്ങര: മിനി ഊട്ടിക്കു സമീപം എൻഎച്ച് കോളനിയിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് നാലു വയസ്സുകാരി മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണു സംഭവം. നെടിയിരുപ്പ് ചെറുക്കുണ്ട് കാരിപള്ളിയാളി ഹാരിസിന്റെ മകൾ ഫാത്തിമ ഇൽഫയാണു മരിച്ചത്. കാരാത്തോട്ടിലെ ഹാരിസിന്റെ ഭാര്യവീട്ടിലേക്കു കുടുംബത്തോടൊപ്പം പോകുമ്പോൾ കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവർക്ക് ചെറിയ പരുക്കുകളുണ്ട്. അപകടവിവരമറിഞ്ഞ് ഓടിയെത്തിയവരാണു രക്ഷാപ്രവർത്തനം നടത്തിയത്.

blob:https://tirurangaditoday.in/5ce62230-02e8-47f8-aaf4-5a811578ef20
Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!