Monday, August 18

എടപ്പാളിൽ വാഹനാപകടം: വെളിമുക്ക് സ്വദേശി മരിച്ചു

തിരൂരങ്ങാടി : എടപ്പാളിൽ വാഹനാപകടത്തിൽ മുന്നിയൂർ വെളിമുക്ക് സ്വദേശിയായ യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്. വെളിമുക്ക് ആലുങ്ങൽ സ്വദേശി എൻ.പി.കൃഷ്ണന്റെ മകൻ ജോബിൻ (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അയൽ വാസി കാവുങ്ങൽ നാസറിന്റെ മകൻ അജ്നാസി (19) ന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. ആലുവയിൽ കല്യാണം കഴിഞ്ഞു ബൈക്കിൽ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ബസിൽ തട്ടിയാണ് അപകടമെന്നാണ് അറിയുന്നത്. മരിച്ച ജോബിന്റെ മൃതദേഹം എടപ്പാൾ ആശുപത്രിയിൽ. പരിക്കേറ്റ അജ്നാ സിനെ കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!