Friday, September 4

Tag: Alungal

വെളിമുക്ക് ആലുങ്ങൽ സമന്വയ ഗ്രന്ഥശാല സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Local news

വെളിമുക്ക് ആലുങ്ങൽ സമന്വയ ഗ്രന്ഥശാല സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മൂന്നിയൂർ : വെളിമുക്ക് ആലുങ്ങൽ സമന്വയ ഗ്രന്ഥശാല സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു പ്രദേശത്തെ മുതിർന്ന കാരണവരായ ചെനാത്ത് മുഹമ്മദ് പതാക ഉയർത്തി. ഗ്രന്ഥശാല സെക്രട്ടറി അനുഘോഷ്. പി സ്വാഗതം പറഞ്ഞു. കടവത്ത് മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വാർഡ് മെമ്പർ ഷഫീഖ് ചെറുകാവിലും , ബീരാൻ ഇല്ലിക്കലും സ്വാതന്ത്ര്യദിന സന്ദേശം നൽകി. നിസാർ വെമ്പാല, ഫൈസൽ വെമ്പാല , ശിഹാബുദ്ദീൻ കെ, ജസീം കെ പി, സലിം എം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ലൈബ്രറേറിയനി ഷൈനി നന്ദി പറഞ്ഞു...
എടപ്പാളിൽ വാഹനാപകടം: വെളിമുക്ക് സ്വദേശി മരിച്ചു
Accident

എടപ്പാളിൽ വാഹനാപകടം: വെളിമുക്ക് സ്വദേശി മരിച്ചു

തിരൂരങ്ങാടി : എടപ്പാളിൽ വാഹനാപകടത്തിൽ മുന്നിയൂർ വെളിമുക്ക് സ്വദേശിയായ യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്. വെളിമുക്ക് ആലുങ്ങൽ സ്വദേശി എൻ.പി.കൃഷ്ണന്റെ മകൻ ജോബിൻ (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അയൽ വാസി കാവുങ്ങൽ നാസറിന്റെ മകൻ അജ്നാസി (19) ന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. ആലുവയിൽ കല്യാണം കഴിഞ്ഞു ബൈക്കിൽ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ബസിൽ തട്ടിയാണ് അപകടമെന്നാണ് അറിയുന്നത്. മരിച്ച ജോബിന്റെ മൃതദേഹം എടപ്പാൾ ആശുപത്രിയിൽ. പരിക്കേറ്റ അജ്നാ സിനെ കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
പരപ്പനങ്ങാടിയിൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു
Obituary

പരപ്പനങ്ങാടിയിൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ബാപ്പാലിന്റെ പുരക്കൽ കുഞ്ഞിമോന്റെ മകൻ ശിഹാബ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ചെട്ടിപ്പടി മൽസ്യ മാർക്കറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് വീണ നിലയിലായിരുന്നു. പരപ്പനങ്ങാടി 41 ഡിവിഷൻ കൗണ്സിലർ ബി.പി.ഷാഹിദായുടെ സഹോദരനാണ് ശിഹാബ്....
ബൈക്കപകടത്തിൽ ആലുങ്ങൽ സ്വദേശി മരിച്ചു
Accident

ബൈക്കപകടത്തിൽ ആലുങ്ങൽ സ്വദേശി മരിച്ചു

തേഞ്ഞിപ്പലം: ഇന്നലെ രാത്രി അഴിഞ്ഞിലം ഭാഗത്ത് വെച്ച് നടന്ന ബൈക് അപകടത്തിൽ തേഞ്ഞിപ്പലം ആലുങ്ങൽ ചാലാട്ടിൽ വാഖി നിവാസിൽ സജിത്ത് വാസു(33) മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.