എക്സലൻസി ടെസ്റ്റ്; വെസ്റ്റ് ജില്ലയിൽ പതിനായിരത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതി

തിരൂരങ്ങാടി: വിസ്ഡം എജുക്കേഷൻ ഫൌണ്ടേഷൽ ഓഫ് ഇന്ത്യ (വെഫി) ക്ക് കീഴിൽ നടത്തി വരുന്ന എക്സലൻസി ടെസ്റ്റ് ജില്ലയിൽ പതിനായിരത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. പത്താം തരത്തിലും ഹയർസെക്കണ്ടറിയിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്സലൻസി ടെസ്റ്റ് ജില്ലയിലെ 132 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. സ്കൂളുകൾ, ട്യൂഷൻ സെൻററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ എക്സലൻസി ടെസ്റ്റ് ചോദ്യമികവ് കൊണ്ടും സംവിധാനം കൊണ്ടും വളരെ മികവ്പുലർത്തുന്ന പരീക്ഷയാണ്. ഇംഗ്ലീഷ്,മാത് സ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ മലയാളം, ഇംഗ്ലീഷ്, മീഡിയങ്ങളിലാണ് എക്സലൻസി ടെസ്റ്റ് നടന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകീട്ട് 4 നാണു എക്‌സലൻസി ടെസ്റ്റ്‌ സമാപിച്ചത്. എക്സലൻസി ടെസ്റ്റിനോടനുബന്ധിച്ച് ഗൈഡൻസ് ക്ലാസും നടന്നു.

എക്സലൻസി ടെസ്റ്റിൻറെ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് സ്കൂളിൽ എസ് വൈ എസ് സംസ്ഥാനജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി നിർവഹിച്ചു.
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ അബ്ദുൽ ഹഫീള് അഹ്സനി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ്‌ സ്വാദിഖ്‌ തെന്നല, ജില്ലാ സെക്രട്ടറി അഡ്വ അബ്ദുൽ മജീദ് സംസാരിച്ചു. ഹസൻ ബുഖാരി, സിറാജുദ്ധീൻ സഖാഫി, സൈനുൽ ആബിദ്, സുഹൈൽ ഫാളിലി സംബന്ധിച്ചു.

പരീക്ഷാ ഫലം ഫെബ്രുവരി 10 ന് പ്രസിദ്ധീകരിക്കും.

error: Content is protected !!