യുവതിയെ ഭർതൃ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

നിലമ്പൂർ : യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുള്ളതായി യുവതിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തു. മമ്പാട് പൊങ്ങല്ലൂരിലെ പൊയിലിൽ ശമീറിന്റെ ഭാര്യ സുൽഫത്തിനെ (24) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂക്കോട്ടുമണ്ണ മുതങ്ങയിൽ മുഹമ്മദലി – റസിയ ദമ്പതികളുടെ മകളാണ്.

ഇന്ന് രാവിലെ 4 മണിയോടെയാണ് സുൽഫത്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. യുവതിയും, ഭർത്താവും തമ്മിൽ തർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നെന്നും സ്ഥിരമായതിനാൽ ആദ്യം കാര്യമാക്കിയില്ലെന്നും അയൽവാസികൾ പറയുന്നു. സുൽഫത്ത്
തൂങ്ങിമരിക്കുകായയിരുന്നെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.
അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലുറച്ചുനിൽക്കുകയാണ് കുടുംബം. അസ്വാഭാവിക മരണത്തിന് കേസെടുത്ത നിലമ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ് ശമീറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഫോറൻസിക് വിഭാഗം വീട്ടിൽ പരിശോധന നടത്തി.

error: Content is protected !!