കടയില്‍ നിന്നും വാങ്ങിയ ക്രീം ബന്നിനകത്ത് ഗുളികകള്‍

താനാളൂര്‍: താനാളൂരിലെ കടയില്‍ നിന്നും വാങ്ങിയ ക്രീം ബന്നിനകത്ത് ഗുളികകള്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം താനാളൂരിലെ മൂത്താട്ട് കുഞ്ഞാലി ഹാജി വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബന്നില്‍ നിന്നാണ് ഗുളികള്‍ കണ്ടെത്തിയത്. ഇതില്‍ നിന്ന് ഒരെണ്ണം രാവിലെ ഹാജിയുടെ പേരമകന്‍ പൊട്ടിച്ച് കഴിക്കുമ്പോഴാണ് വെള്ള നിറത്തിലുള്ള പത്തിലധികം ഗുളികകള്‍ കണ്ടത്.

വെള്ള നിറത്തിലുള്ള ഗുളികക്ക് പ്രത്യേക രസമോ വാസനമോയില്ല. ക്രീം ബന്നില്‍ എങ്ങനെ ഗുളികകള്‍ എത്തി എന്നത് വ്യക്തമല്ല. മൂന്ന് ഗുളികകള്‍ കുട്ടി കഴിച്ചിട്ടുണ്ടാവുമെന്ന് കരുതപ്പെടുന്നു. കമ്പനി ഉടമയെ വിവരമറിയിച്ചതനുസരിച്ച് കടയില്‍ നിന്ന് ബാക്കിയുള്ളവ കടയില്‍ നിന്നും തിരിച്ചു കൊണ്ടു പോയി.

പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ മജീദ് മംഗലത്ത് താനാളൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് വകുപ്പിന് അറിയിച്ചെതിനെ തുടര്‍ന്ന് വിവരം ഫുഡ് സേഫ്റ്റി വകുപ്പിന് അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

error: Content is protected !!