
പത്രസമ്മേളനം
2023 മാര്‍ച്ച് 1 ബുധന്‍
യു.ജി.സി.യുടെ നാക് എ-പ്ലസ് ഗ്രേഡോഡു കൂടി അക്കാദമിക് രംഗത്ത് കുതിപ്പ് നടത്തുന്ന കാലിക്കറ്റ് സര്‍വകലാശാലയില്‍ 250 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാവുകയാണ്.
പുതിയ അടിസ്ഥാന സൗകര്യവികസനങ്ങളുടെയും അക്കാദമിക് സംരംഭങ്ങളുടെയും ഉദ്ഘാടനം മാര്‍ച്ച് 4-ന് സര്‍വകലാശാലാ കാമ്പസിലെ ഗോള്‍ഡന്‍ ജൂബിലി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ‘പ്രഗതി@യു.ഒ.സി.’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് മുഖ്യാതിഥി. ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഡ്വ. പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്‌മാന്‍, എം.പി. അബ്ദുസമദ് സമദാനി എം.പി., എം.എല്‍.എ.മാരായ പി. അബ്ദുള്‍ ഹമീദ്, പി. നന്ദകുമാര്‍, എ.പി. അനില്‍കുമാര്‍, സിണ്ടിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പരീക്ഷാ ഭവന്‍ സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന സീം (സെന്റര്‍ ഫോര്‍ എക്സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്റ് മാനേജ്‌മെന്റ്) മഹത്മാ അയ്യങ്കാളി ചെയര്‍, ഡോ. ബി.ആര്‍. അംബേദ്കര്‍ ചെയര്‍, സെന്റര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസ് എന്നിവയുടെ ഉദ്ഘാടനവും പുതിയ അക്കാദമിക് ബില്‍ഡിംഗ്, സുവര്‍ണ ജൂബിലി പരീക്ഷാ ഭവന്‍ ബില്‍ഡിംഗ്, സിഫ് ബില്‍ഡിംഗ് എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
ഗോള്‍ഡന്‍ ജൂബിലി അക്കാദമിക് ഇവാല്വേഷന്‍ ബില്‍ഡിംഗ്, മെന്‍സ് ഹോസ്റ്റല്‍ അനക്‌സ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസും കായികവിഭാഗം ഓഫീസ് കെട്ടിടം, കായിക ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാനും നിര്‍വഹിക്കും.
മലബാര്‍ മേഖലയുടെ പുരോഗതിക്കായി നിലകൊള്ളുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഈ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കാന്‍ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
പത്രസമ്മേളനത്തില്‍ വൈസ് ചാന്‍സിലര്‍ക്കു പുറമേ പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, സിണ്ടിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, എ.കെ. രമേശ് ബാബു, എം. ജയകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
മാര്‍ച്ച് 4-ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികള്‍
CEAM
സെന്റര്‍ ഫോര്‍ എക്സാമിനേഷന്‍
ഓട്ടോമേഷന്‍ ആന്‍ഡ് മാനേജ്മന്റ്
വിദ്യാര്‍ഥികള്‍, കോളേജുകള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം പരീക്ഷാ സംബന്ധമായി എല്ലാ ഡിജിറ്റല്‍ സേവനങ്ങളും നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 10.9 കോടി രൂപ ചെലവില്‍ 2224.43 ച.മീ. വിസ്തൃതിയില്‍ ഉരുക്കുച്ചട്ടക്കൂടിലാണ് കെട്ടിടത്തിന്റെ നിര്‍മിതി. ഒരു വിദ്യാര്‍ഥിയുടെ പരീക്ഷാ രജിസ്‌ട്രേഷന്‍ മുതല്‍ ബിരുദസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവരെയുള്ള എല്ലാ സേവനങ്ങളും ഡിജിറ്റലായി നല്‍കാനുള്ള സംവിധാനം സീമില്‍ സജ്ജമാകും. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാനും പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി എളുപ്പത്തിലും വേഗത്തിലും തിരിച്ചെടുക്കാനും സഹായിക്കുന്ന ഡിജിറ്റല്‍ സ്റ്റോറേജ് സംവിധാനമാണ് ഏറ്റവും വലിയ പ്രത്യേകത. ഡിജിറ്റല്‍ റാക്കിന്റെ ഒരു യൂണിറ്റില്‍ 1.2 ലക്ഷം ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാനാകും. ആദ്യഘട്ടത്തില്‍ ഇത്തരം 17 യൂണിറ്റുകള്‍ സ്ഥാപിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള സൗകര്യവും ഇവിടെയുണ്ടാകും.
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്, പാര്‍ട്ട് ടൈം സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 13 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. എക്കണോമിക്‌സ് മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 257/2023
ദേശീയ ശാസ്ത്രദിനാഘോഷം
ക്വിസ് മത്സര വിജയികള്‍
കാലിക്കറ്റ് സര്‍വകലാശാലാ ബയോടെക്‌നോളജി പഠനവകുപ്പ് ദേശീയ ശാസ്ത്രദിനാഘോത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്‌നേഹജ് ശ്രീനിവാസ് ക്വിസ് മാസ്റ്ററായി. വകുപ്പ് മേധാവി ഡോ. കെ.കെ. ഇല്യാസ്, ഡോ. സി. ഗോപിനാഥന്‍, കെ. ജെസ്‌ന എന്നിവര്‍ സംസാരിച്ചു.
വിജയികള്‍ – കെ.വി. പ്രവീണ്‍, സലീല്‍ മുഹമ്മദ് (ഗണിതശാസ്ത്ര പഠനവിഭാഗം സര്‍വകലാശാലാ കാമ്പസ്), ഒ.വി. അനന്തു, ആകാശ് സാമുവല്‍ ഡേവിഡ് (മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് കോഴിക്കോട്), പി. അനൂപ് (ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കോഴിക്കോട്), ടി.വി. സാജിദ്, എന്‍. തന്‍സീല, ടി. ലിന്‍ഷിന, കെ. ജിഷ്ണു (സുവോളജി പഠനവിഭാഗം), എം.ജെ. കീര്‍ത്തന, എന്‍.കെ. ഹന്ന ഷെറിന്‍ (ബയോടെക്‌നോളജി പഠനവിഭാഗം) പി.ആര്‍. 258/2023
MENS HOSTEL ANNEX
ഗവേഷണ വിദ്യാര്‍ഥികള്‍ക്കായി നിര്‍മിക്കുന്ന മെന്‍സ് ഹോസ്റ്റല്‍ അനക്സ് ബ്ലോക്കിന്റെ ഒന്നും രണ്ടും നിലകള്‍ പണി പൂര്‍ത്തീകരിച്ചു. 2000 ച.മീ. കെട്ടിടത്തില്‍ 56 മുറികളിലായി 112 പേര്‍ക്കാണ് താമസ സൗകര്യം. വിനോദത്തിനും വിശ്രമത്തിനുമായി രണ്ടിടങ്ങളില്‍ സ്ഥലമൊരുക്കിയിട്ടുണ്ട്. 4.85 കോടി രൂപയാണ് എസ്റ്റിമേറ്റ്.
സര്‍വകലാശാലാ സസ്യോദ്യാനം ജൈവവൈവിധ്യ
പൈതൃക പട്ടികയില്‍
കാലിക്കറ്റ് സര്‍വകലാശാലാ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി ആക്ട് സെക്ഷന്‍ 37 പ്രകാരം നാഷണല്‍ ബയോഡൈവേഴ്‌സിറ്റി അതോറിറ്റി ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി അംഗീകരിച്ചു. ഇതിന്റെ പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. 1972-ലാണ് സസ്യോദ്യാനം നിലവില്‍ വന്നത്. 33 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നു. സംരക്ഷണ പ്രാധാന്യമര്‍ഹിക്കുന്ന ഇഞ്ചി വര്‍ഗങ്ങളും വാഴകളും മുളകലും പന്നല്‍ പായലുകളും ഔഷധ സസ്യങ്ങളും സ്വാഭാവിക വനവും ജലാശയങ്ങളുമുള്‍പ്പെടുന്നതാണ് ഉദ്യാനം