പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസ്സുകാരൻ മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

പഴം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന്‍ മരിച്ചു

തൃശൂര്‍: പഴം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന്‍ മരിച്ചു. വടക്കേക്കരയില്‍ വീട്ടില്‍ അജോയുടെയും നിമിതയുടെയും മകന്‍ നിമജ് കൃഷ്ണയാണ് മരിച്ചത്. സഹോദരന്‍ നീരജ് പഴം കഴിക്കുന്നത് കണ്ട് കുഞ്ഞും കഴിക്കുവാന്‍ ശ്രമിച്ചപ്പോഴാണ് പഴം തൊണ്ടയില്‍ കുരുങ്ങിയത്. ഇതേ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനു പിന്നാലെ ഉടനെ മുളന്തുരുത്തി ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംസ്‌കാരം തിങ്കളാഴ്ച അമ്മ നിമിതയുടെ നടക്കാവില്‍ ഉള്ള നെടുമ്പറമ്പില്‍ വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് പിറവം പള്ളിയില്‍ നടക്കും

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!