Saturday, September 5

സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്ക് പോകുന്നവഴി സ്‌കൂട്ടര്‍ അപകടം; യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴി സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം. . ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശി സി.എ. അസീസിന്റെയും പുതിയപുര ഉസ്താദിന്റവിടെ ആയിശബിയുടെയും മകളായ മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്. പന്തീരാങ്കാവില്‍ വച്ചാണ് അപകടം.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് ‘ബൈത്തുല്‍ സഫ’യിലേക്ക് കൊണ്ട് വരും. ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും. ഭര്‍ത്താവ്: മനാഫ് (ദുബായ്), മകന്‍: അര്‍ഹാം.