ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു ; ബസില്‍ 7 കുട്ടികളടക്കം 61 പേര്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചാരിച്ച ബസ് മറിഞ്ഞു. നിലക്കലിന് അടുത്ത് ഇലവുങ്കല്‍ എരുമേലി റോഡില്‍ മൂന്നാമത്തെ വളവില്‍ വെച്ചാണ് അപകടം നടന്നത്. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് മറിഞ്ഞതെന്നാണ് വിവരം. തമിഴ്‌നാട് നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

7 കുട്ടികളടക്കം 61 പേരാണ് ബസിലുണ്ടായിരുന്നു. ബസിന് പിന്നിലുണ്ടായിരുന്ന ശബരിമല തീര്‍ത്ഥാടകരുടെ തന്നെ മറ്റ് വാഹനങ്ങളാണ് അപകട വിവരം പുറത്തേക്ക് അറിയിച്ചത്. അപകടത്തില്‍ പരിക്കേറ്റ 20ഓളം പേരെ പുറത്തെടുത്തുവെന്നാണ് സ്ഥലത്ത് നിന്ന് കിട്ടുന്ന ഏറ്റവും പുതിയ വിവരം. ബസ് വെട്ടിപൊളിച്ചാണ് അപകടത്തിലപെട്ടവരെ പുറത്തെടുത്തത്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്. പല ഭാഗങ്ങളില്‍ നിന്നായി ആംബുലന്‍സുകളും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റ അയ്യപ്പ ഭക്തരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ചിലരെ പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

error: Content is protected !!