അവധിക്കാലത്ത് റോഡ് സുരക്ഷാ പാഠങ്ങള്‍ പഠിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരൂരങ്ങാടി : സ്‌കൂള്‍ അവധിക്കാലത്ത് റോഡ് സുരക്ഷയുടെ പാഠം പകര്‍ന്ന് നല്‍കി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്. അവധിക്കാലവും ശേഷമുള്ള അധ്യയന കാലവും ഇനി അപകടരഹിതമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് വിവിധ ക്ലബുകളുടെ സഹകരണത്തോടെ കുട്ടികള്‍ക്ക് റോഡ് സുരക്ഷാ സന്ദേശം പകര്‍ന്ന് നല്‍കുന്നത്. തിരൂരങ്ങാടി താലൂക്കുതല ഉദ്ഘാടനം വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ക്ക് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി അബ്ദുല്‍ സുബൈര്‍ റോഡ് സുരക്ഷാപ്രദര്‍ശന പോസ്റ്റര്‍ കൈമാറി നിര്‍വഹിച്ചു.

തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി അബ്ദുല്‍ സുബൈര്‍ തയ്യാറാക്കിയ റോഡ് സുരക്ഷാ സന്ദേശങ്ങളും ലഹരി വിരുദ്ധ സന്ദേശങ്ങളും ഉള്‍ക്കൊള്ളിച്ച പോസ്റ്ററുകള്‍ വിവിധ ക്ലബുകള്‍ക്ക് കൈമാറി. ക്ലബുകളുടെ സഹകരണത്തോടെ കളിസ്ഥലങ്ങള്‍, ക്ലബ് പരിസരങ്ങള്‍, പ്രധാന ടൗണുകള്‍ എന്നിവിടങ്ങളില്‍ ഇവ പ്രദര്‍ശിപ്പിച്ച് കുട്ടികളിലും പൊതുജനങ്ങളിലും സുരക്ഷാ സന്ദേശം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കക്കാട് ടി.എഫ്.സി ക്ലബ്, കൊളപ്പുറം നവ കേരള ക്ലബ്, അരിപ്പാറ കളിക്കളം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, ചെനക്കല്‍, തെന്നല റിയല്‍ യൂത്ത് സെന്റര്‍ തുടങ്ങി താലൂക്കിലെ വിവിധ ഭാഗത്തെ ക്ലബുകള്‍ക്ക് ആദ്യഘട്ടത്തില്‍ പോസ്റ്റര്‍ കൈമാറി. വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, മങ്ങാട്ട് ഷൗക്കത്തലി, പോക്കാട്ട് അബ്ദുറഹ്‌മാന്‍, ഒ സി ബഷീര്‍ അഹമ്മദ്, പി കെ സല്‍മാന്‍ തെന്നല, യാക്കൂബ് അരിപ്പാറ, അഫ്സല്‍, മുഹമ്മദ് അലി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിച്ചു.

error: Content is protected !!