കരുതലും കൈത്താങ്ങും ; താലൂക്ക് തല അദാലത്തില്‍ പരാതി സമര്‍പ്പിക്കുവാനുള്ള സമയപരിധി നീട്ടി ; കൂടുതല്‍ അറിയാന്‍

മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കുവാനുള്ള സമയപരിധി നീട്ടി. ഏപ്രില്‍ 15 വരെയാണ് സമയപരിധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തിലാണ് അദാലത്തുകള്‍ നടക്കുക. പരാതികള്‍ നേരിട്ട് താലൂക്ക് അദാലത്ത് സെല്ലുകള്‍ വഴിയും www.karuthal.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖാന്തരവും സമര്‍പ്പിക്കുന്നതിനു സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1 Comment

Comments are closed.

error: Content is protected !!