കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ ഇളവ്

സര്‍വകലാശാലാ പഠനവിഭാഗങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് ശതമാനം ഹാജര്‍ ഇളവ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട തുടര്‍ ചികിത്സകള്‍ നടത്തുതിന് സഹായകമാകുതാണ് ഇളവ്.

കായിക പഠനവകുപ്പുമായി സഹകരിച്ച് ചേലമ്പ്ര പഞ്ചായത്തില്‍ കായിക കാമ്പസ് കമ്യൂണിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് പ്രോഗ്രാം നടത്തുതിനുള്ള ധാരണാപത്രം അംഗീകരിച്ചു. ഇതേ മാതൃകയില്‍ മറ്റു പഞ്ചായത്തുകളുമായും സഹകരിക്കുതിന് കായിക സ്റ്റാന്റിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

അസി. പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 50 ആക്കിയ സര്‍ക്കാര്‍ ഉത്തരവ് സര്‍വകലാശാലയില്‍ നടപ്പാക്കും.

യു.ജി.സി. ഉത്തരവ് പ്രകാരം സര്‍വകലാശാലാ പഠനവിഭാഗങ്ങളില്‍ അസി. പ്രൊഫസര്‍ നിയമനത്തിന് പി.എച്ച്.ഡിക്ക് ഇളവ് നല്‍കുത്  2023 വരെ തുടരും.  

മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസിലെ മാര്‍ക്കും സര്‍വകലാശാലക്ക് നല്‍കുന്ന മാര്‍ക്കും തമ്മില്‍ വ്യത്യാസം ഉണ്ടായാല്‍ ചീഫ് എക്സാമിനര്‍, അഡീഷണല്‍ എക്സാമിനര്‍ എന്നിവരില്‍ നിന്ന് പിഴയീടാക്കാനും യോഗം തീരുമാനിച്ചു.

സിന്‍ഡിക്കേറ്റിന്റെ ജില്ലാതല പരിശോധനാ സമിതികള്‍ പുനഃസംഘടിപ്പിച്ചു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

അംബേദ്കര്‍ ജയന്തി ദിനത്തില്‍ പ്രഭാഷണം

അംബേദ്കര്‍ ജയന്തിയുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഡോ. ബി.ആര്‍. അംബേദ്കര്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ 14-ന് രാവിലെ 10.30-ന് പ്രഭാഷണം സംഘടിപ്പിക്കും. ആന്ധ്രപ്രദേശ് കുര്‍ണൂല്‍ കെ.വി.ആര്‍ ഗവ. കോളജിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ മുന്‍ ചെയര്‍മാനും കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ചെയര്‍ പ്രൊഫസറുമായ ഡോ. സുഖ്ദേവ് തൊറാട്ട് മുഖ്യ പ്രഭാഷണം നടത്തും. ഓൺലൈനായി നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്യും. ആന്ധ്രപ്രദേശ് ക്ലസ്റ്റര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി.വി.ആര്‍. സായി ഗോപാല്‍ പ്രത്യേക പ്രഭാഷണം നടത്തും. അംബേദ്കര്‍ ചെയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സാബു തോമസ്, കുര്‍ണൂല്‍ കെ.വി.ആര്‍. ഗവ. കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. എം.സി. സാഹിത്യ എിവര്‍ സംസാരിക്കും.

അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ചക്കിട്ടപ്പാറ ബി.പി.എഡ്. സെന്ററില്‍ അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് 12.02.2023 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 25-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താല്‍ക്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

റിസോഴ്‌സ് പേഴ്‌സൺ അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ യുനസ്‌കോ ചെയര്‍ ഓൺ ഐ.സി.എച്ച്. ആന്റ് എസ്.ഡി. യില്‍ റിസോഴ്‌സ് പേഴ്‌സൺ നിയമനത്തിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 19-ന് രാവിലെ 10.30-ന് സര്‍വകലാശാലാ സുവോളജി പഠനവിഭാഗം വകുപ്പുതലവന്റെ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

താല്‍ക്കാലിക സീറ്റ് വര്‍ദ്ധന – അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ആർട്സ് ആന്റ് സയൻസ്, അറബിക് ഓറിയന്റൽ ടൈറ്റിൽ കോളേജുകളിൽ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് താല്‍ക്കാലിക സീറ്റ് വര്‍ദ്ധനക്കായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 17 വരെ നീട്ടി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് 170 രൂപ പിഴയോടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 17 വരെ നീട്ടി.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഹിയറിംഗ് ഇംപയര്‍മെന്റ്, ഇന്റലക്ച്വല്‍ ഡിസബിലിറ്റി നവംബര്‍ 2022 പരീക്ഷകള്‍ മെയ് 8-നും ഒന്നാം സെമസ്റ്റര്‍ മെയ് 22-നും തുടങ്ങും.

പരീക്ഷാ ഫലം

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.വി.സി., ബി.ടി.എഫ്.പി., ബി.എസ്.ഡബ്ല്യു. നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2021 പരീക്ഷയുടെ തടഞ്ഞു വെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

error: Content is protected !!