Thursday, January 15

ലണ്ടനിൽ ആയിരങ്ങൾ പങ്കെടുത്ത മെഗാ ഇഫ്‌താർ ഒരുക്കി ബ്രിട്ടൻ കെഎംസിസി

ബ്രിട്ടൻ കെ. എം. സി. സി യുടെ ഈ വർഷത്തെ ഇഫ്ത്താർ മീറ്റ്‌ ലണ്ടൻ വിൽസ്ഡൺഗ്രീനിൽ വെച്ച്‌ നടന്നു.ലണ്ടനിലെ ഏറ്റവും വലിയ ഇഫ്ത്താർ മീറ്റായി കണക്കാക്കപ്പെടുന്ന ഈ പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേർ പങ്കെടുത്തു. ഇഫ്ത്താറിൽ പങ്കെടുക്കാനെത്തിയ മുഴുവൻ ആളുകൾക്കും എല്ലാ വിധ സൗകര്യങ്ങളുമൊരുക്കുന്നതിൽ കെ. എം. സി.സി ഭാരവാഹികൾ അതീവ ശ്രദ്ധപുലർത്തിയിരുന്നു. കെഎംസിസി യുടെ ഇഫ്താർ മീറ്റിന് ബ്രിട്ടനിലെ വിവിധ പ്രവിശ്യകളിൽ നിന്നും ആളുകൾ പങ്കെടുത്തു .പരിപാടിക്ക്‌ കെ. എം. സി. സി ഭാരവാഹികളായ അസ്സൈനാർ കുന്നുമ്മൽ, സഫീർ പേരാംബ്ര, അർഷദ്‌ കണ്ണൂർ, നുജൂം ഇരീലോട്ട്‌, കരീം മാസ്റ്റർ മേമുണ്ട, സുബൈർ കവ്വായി, അബ്ദുസ്സലാം പൂഴിത്തല, സുബൈർ കോട്ടക്കൽ, അശ്രഫ്‌ കീഴൽ, നൗഫൽ കണ്ണൂർ, ജൗഹർ, സാജിദ്‌, മഹബൂബ്‌, സൈതലവി, മുദസ്സിർ, സാദിഖ്‌, റജീസ്‌,മുഹ്സിൻ , റംഷീദ്‌, ഷുഹൈബ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!