ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കല്ലേറ് ; ബോഗിയുടെ അകത്തെ ഷീറ്റിന് പൊട്ടല്‍

കൊച്ചി: ഓടിക്കൊണ്ടിരുന്ന ജനശതാബ്ദി എക്സ്പ്രസിനുള്ളിലേക്ക് കല്ലേറ്. കല്ലേറില്‍ ബോഗിയുടെ അകത്തെ ഷീറ്റിന് പൊട്ടല്‍ സംഭവിച്ചു. ഞായറാഴ്ച വൈകീട്ട് 5.30-ന് കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ജനശതാബ്ദി ട്രെയിനിനു നേരേയാണ് കല്ലേറുണ്ടായത്. ബോഗിക്കകത്തുനിന്ന് കല്ലും കിട്ടി. എറിഞ്ഞത് ആരാണെന്ന് വ്യക്തമല്ല. യാത്രക്കാരാണ് പോലീസില്‍ അറിയിച്ചത്. റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പനങ്ങാട് പോലീസ് പരിശോധന നടത്തി.

error: Content is protected !!