ചികിത്സക്കെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ; കോഴിക്കോട് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് ചാലപ്പുറത്ത് ഡോക്ടര്‍ അറസ്റ്റില്‍. ചാലപ്പുറത്ത് സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. സിഎം അബൂബക്കറാണ് (78) പോക്സോ കേസില്‍ അറസ്റ്റിലായത്. പ്രതിയെ കസബ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സ്ഥിരമായി ഇവിടെ ചികിത്സയ്ക്കെത്തിയിരുന്ന പെണ്‍കുട്ടിയെ ചികിത്സയുടെ ഭാഗമായുള്ള പരിശോധന എന്ന വ്യാജേന ഇയാള്‍ ഉപദ്രവിച്ചിരുന്നു. കഴിഞ്ഞ ദിവസം സഹോദരിയോടൊപ്പം ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ ഡോക്ടര്‍ ഉപദ്രവിക്കുന്നതായി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

അബൂബക്കര്‍ ഇത്തരം സ്വഭാവ വൈകല്യമുള്ളയാളാണെന്നും മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു. എന്നാല്‍ അബൂബക്കറിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ പോക്സോ കേസാണിത്.

error: Content is protected !!