Thursday, January 15

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം : അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കലില്‍ ദര്‍ഭക്കാട് പുനയം കോളനിയില്‍ വേങ്ങവിള വീട്ടില്‍ ശ്യാം മാളു ദമ്പതികളുടെ മകള്‍ 11 കാരി ശിവാനിയെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയാണ് ആദ്യം കണ്ടത്. ഇവരുടെ നിലവിളികേട്ട് അടുത്തുളളവര്‍ ഓടിയെത്തി കുട്ടിയെ തൊട്ടടുത്തുള്ള കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

error: Content is protected !!